കോലഞ്ചേരി: ഒരു കോടി 12ലക്ഷം രൂപമുടക്കി മൂവാറ്റുപുഴയാറിനു കുറുകെ 125മീറ്റര്‍ നീളത്തില്‍ പണിതിട്ടുള്ള തമ്മാനിമറ്റം രാമമംഗലം അപ്പാട്ട് കടവ് പാലത്തിന്റെ പണി പൂര്‍ത്തിയായി. പൂത്തൃക്ക പഞ്ചായത്തിന്റെ മണല്‍ കടവില്‍ നിന്നും റിവര്മാനേജ്മെന്റിലേക്ക് നല്കുന്ന ഫണ്ടില്‍ നിന്നും ലഭിച്ച തുക ഉപയോഗിച്ചാണ് തൂക്കുപാലംപണി പൂര്‍ത്തീകരിച്ചത്. അടുത്തമാസം പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുവാന്‍ സാധിക്കുമെന്ന് കരുതുന്നതായി പൂത്തൃക്ക പഞ്ചായത്ത് പ്രസിഡന്റ് നിബു കുര്യാക്കോസ് പറഞ്ഞു. തൂക്കുപാലത്തിനോട് അനുബന്ധിച്ച് തമ്മാനിമറ്റം കടവിലെ തുറസ്സായ 150മീറ്റര്‍ പ്രദേശം ഉപയോഗിച്ച് ചെറിയ പാര്‍ക്ക് നിര്‍മ്മിക്കുവാന്‍ ടൂറിസം മന്ത്രിക്ക് പദ്ധതിയും സമര്‍പ്പിച്ചിട്ടുണ്ട്. ഭാവിയിലേക്ക് രാമമംഗലം, ഊരമന അമ്പലങ്ങളേയും ക്നാനായ വലിയപള്ളിയെയും ഷട്കാല ഗോവിന്ദമാരാര്‍ സ്മാരകവും ഉള്‍പ്പെടുത്തി സാംസ്കാരിക ടൂറിസത്തിന് വേദി ഒരുങ്ങുമ്പോള്‍ തമ്മാനിമറ്റം പ്രദേശം ഗ്രാമീണ ടൂറിസത്തിന്റെ ഹമ്പ് ആക്കുവാനുള്ള പദ്ധതിയുടെ ആദ്യ പടിയായയാണ് തൂക്കുപാലത്തിനെ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: