കൊച്ചി: ജില്ലയിലെ 20 പ്രധാന കേന്ദ്രങ്ങളില്‍ ആധുനിക ബസ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി തയാറായി. സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ പൊതുമരാമത്ത് വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സൗകര്യങ്ങള്‍ക്കനുസരിച്ച് 1.5 ലക്ഷം രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയാണ് ഒരു ബസ് ഷെല്‍ട്ടറിന് വേണ്ടി വരിക.
ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി, തൃപ്പൂണിത്തുറ ചൂരക്കാട് കവല, ഹില്‍പാലസ്, കുമ്പളം സൗത്ത്, ഷാപ്പുപടി, തേവര, നെട്ടൂര്‍, മഞ്ഞുമ്മല്‍ കവല, സൗത്ത് കളമശ്ശേരി, എന്‍ജിഒ ക്വാര്‍ട്ടേഴ്സ്, മുളവുകാട് ജംഗ്ഷന്, കടവന്ത്ര ജംഗ്ഷന്, എളംകുളം ജംഗ്ഷന്, കുമാരനാശാന് സ്ക്വയര്‍, അറ്റ്ലാന്റിസ് ജംഗ്ഷന്, ആലുവ പമ്പ് കവല എന്നിവിടങ്ങളില്‍ ബസ് ഷെല്‍ട്ടര്‍ സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടു കേന്ദ്രങ്ങളില്‍ ബസ് ഷെല്‍ട്ടറിനോട് ചേര്‍ന്ന് ഇ ടോയ്ലറ്റും സ്ഥാപിക്കും. മൊത്തം അമ്പത് കേന്ദ്രങ്ങളില്‍ ബസ് ഷെല്‍ട്ടര്‍ സ്ഥാപിക്കുന്നതിനാണ് സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ സാമ്പത്തിക പിന്തുണ ലഭിക്കുക.
പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി.ഐ. ഹാഷിം, അസി. എഞ്ചിനീയര്‍ പി.പി. ഉല്ലാസ്, മീര അനുഷ (എന്‍എച്ച്എഐ), ട്രാഫിക് സിഐമാരായ എം.എം. സ്റ്റാലിന്, പി.എച്ച്. ഇബ്രാഹിം, ജോയിന്റ് ആര്‍ടിഒ എം.എസ്. ഇസ്മയില്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. മനോജ്കുമാര്‍, സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്പ്പറേഷന് മേഖല മാനേജര്‍ ആര്.വി. വിശ്വനാഥ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: