അഞ്ചല്‍: ജില്ലയിലെ കിഴക്കന്‍ മേഖലയിലെ ശാസ്താക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് അമര്‍നാഥ് ക്ഷേത്ര മോചനപ്രക്ഷോഭം പോലെയുള്ള സമരങ്ങളാണ് വേണ്ടതെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി. വത്സന്.
കിഴക്കന്‍ മേഖലയിലെ വിഎച്ച്പി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുളത്തൂപ്പുഴയിലെത്തിയ അദ്ദേഹം പ്രവര്‍ത്തകയോഗത്തില്‍ സംസാരിക്കുകയായിരുന്നു. കടുവാസങ്കേതങ്ങളുടെ പേരില്‍ ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തെ പട്ടിണിയില്‍ നിന്ന് കരകയറ്റുന്ന ശബരിമല തീര്‍ത്ഥാടനകാലത്തെ തുരങ്കം വയ്ക്കുന്ന സാമൂഹ്യവിരുദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ ക്ഷേത്രങ്ങളിലെത്തുന്ന അന്യസംസ്ഥാന തീര്‍ത്ഥാടകരടക്കം പ്രാഥമിക ആവശ്യങ്ങള്‍ക്കായി ബുദ്ധിമുട്ടുമ്പോള്‍ ഇവിടെ എത്തുന്ന തീര്‍ത്ഥാടകരില്‍ നിന്ന് പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് മുഗളഭരണത്തെപ്പോലും ലജ്ജിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ഭരണകൂട അനീതിക്കെതിരെ അമര്‍നാഥ് ക്ഷേത്രമോചനം പോലെയുള്ള സമരശൈലി സ്വീകരിക്കേണ്ടി വരുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അഡ്വ. കാവടി വിനോദ് അധ്യക്ഷനായിരുന്നു. വിഎച്ച്പി ജില്ലാ സെക്രട്ടറി പി.എം. രവികുമാര്‍, ജോയിന്റ് സെക്രട്ടറി എസ്. സജീഷ്കുമാര്‍, വൈസ്പ്രസിഡന്റ് ആരംപുന്ന ഉണ്ണി എന്നിവര്‍ സംസാരിച്ചു. അര്‍ക്കന്നൂര്‍ രതീഷ് സ്വാഗതവും ജനകേന്ദ്രകുമാര് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: