യുഎന്‍: ജുലും സെ ജംഗ്’ ഹിന്ദി വാരിക ഹൗറ ലേഖിക ചൈതാലി സാന്ദ്രയുടെ കൊലപാതകത്തില്‍ യുഎന്‍ അനുശോചിച്ചു. യുനൈറ്റഡ് നേഷന്‍സ് എഡ്യുക്കേഷനല്‍, സൈന്റിഫിക്, കള്‍ച്ചറല്‍ ഓര്ഗനൈസേഷന് (യുനെസ്കോ) ആണ് അനുശോചനം അറിയിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നു യുനെസ്കോ ഡയറക്റ്റര്‍ ജനറല്‍ ഇറിന ബൊക്കോവ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ആക്രമണത്തെ അംഗീകരിക്കാനാവില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണെന്നും ബൊക്കോവ പറഞ്ഞു.
ഭയരഹിതമായി പത്രപ്രവര്‍ത്തനം നടത്താനുള്ള അവകാശം തടസപ്പെടുത്തുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും ബൊക്കോവ കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ ആറിനു പാര്‍സല്‍ ബോംബ് പൊട്ടിത്തെറിച്ചാണു ചൈതാലി കൊല്ലപ്പെട്ടത്. ചൈതാലിയുടെ ഭര്‍ത്താവിനു ഗുരുതര പരുക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: