കോട്ടയം: ഇന്‍ഡ്യന്‍ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാനഘടകത്തിന്റെയും കോട്ടയം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ 10 ന് ലോക മാനസികാരോഗ്യദിനം ആചരിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാനസികാരോഗ്യത്തെ അധികരിച്ചുള്ള റിപ്പോര്‍ട്ടിംഗിനെ അടിസ്ഥാനപ്പെടുത്തി. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാനഘടകം ഏര്‍പ്പെടുത്തിയ ദൃശ്യ-അച്ചടി മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്യും.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പിറ്റിഎ ഹാളില്‍ രാവിലെ 9 മണിക്ക് സുരേഷ് കുറുപ്പ് എംഎല്‍എ ദിനാചരണത്തിന്റെ സംസ്ഥാനതല ഉത്ഘാടനവും മാധ്യമ അവാര്‍ഡ് ദാനവും നിര്‍വ്വഹിക്കും. ഇന്‍ഡ്യന്‍ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന പ്രസിഡന്റും മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം മേധാവിയുമായ ഡോ. വി. സതീഷ് അദ്ധ്യക്ഷത വഹിക്കും. ദേശീയ അദ്ധ്യക്ഷന്‍ ഡോ. റോയി ഏബ്രഹാം കള്ളിവയലില്‍, ചടങ്ങില്‍ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രയിലെ സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോണിനെ ആദരിക്കും. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം. റംലാബീവി മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. കേരള ആരോഗ്യ സര്‍വ്വകലാശാല ഡീന്‍ ഡോ. കെ. പ്രവീണ്‍ലാല്‍ മുഖ്യപ്രഭാഷണം നടത്തും. ആശുപത്രി സൂപ്രണ്ട് ഡോ. റ്റി.ജി. തോമസ് ജേക്കബ്, സെന്‍ട്രല്‍ ട്രാവന്‍കൂര്‍ സൈക്യാട്രിക് സൊസൈറ്റി പ്രസിഡന്റ് ഡോ. കെ.സൈബുന്നീസ ബീവി, ആലപ്പുഴ മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം മേധാവി ഡോ. വര്‍ഗ്ഗീസ് പി. പുന്നൂസ്, നവജീവന്‍ ട്രസ്റ്റി പി.യു. തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. സംസ്ഥാന സെക്രട്ടറി ഡോ.കെ.പി. ജയപ്രകാശന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ. സി.ആര്. രാധാകൃഷ്ണന് നന്ദിയും പറയും.
മുഖ്യ വിഷയത്തെ അധീകരിച്ചു നടത്തുന്ന വിദ്യാഭ്യാസ പരിപാടിയില്‍ സൈക്യാട്രി അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. സജി പി.ജി., അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സന്ദീപ് അലക്സ്, ഡോ. വര്‍ഗ്ഗീസ് പി. പുന്നൂസ്, ഡോ. കെ.പി. ജയപ്രകാശന്‍, ഡോ.വി. സതീഷ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇതോടനുബന്ധിച്ച് ഗവ. നേഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ സംഘാടകസമിതി അംഗങ്ങളായ ഡോ. വി. സതീഷ്, ഡോ. വര്‍ഗ്ഗീസ് പി. പുന്നൂസ്, ഡോ. സജി. പി.ജി., ഡോ. ബേബി തോമസ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: