തലശ്ശേരി: മൊയ്തു പാലത്തിണ്റ്റെ സമാന്തര പാലം ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പ്രസ്താവിച്ചു. കരാര്‍ പ്രകാരം ൩൦ മാസത്തിനകമാണ് പ്രവൃത്തി പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍ ഒന്നരവര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കാമെന്ന് കരാറുകാരന് സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മൊയ്തു പാലത്തിണ്റ്റെ സമാന്തര പാലത്തിണ്റ്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാത വികസനത്തിണ്റ്റെ ഭാഗമായി ഇവിടെ ഒരു പാലം കൂടിവരും. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ ലഭിച്ച സമാന്തര പാലം ഒരു ബോണസ്സാണ്. ഭൂമി ഏറ്റെടുക്കലാണ് പലപ്പോഴും തടസ്സമായി വരുന്നത്. ജില്ലയില്‍ ഇപ്പോള്‍ ൯ പാലങ്ങളുടെ പ്രവൃത്തി നടക്കുന്നുണ്ട്. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തടസ്സങ്ങള്‍ കാരണം പ്രവൃത്തികള്‍ മന്ദീഭവിക്കുകയാണ്. സ്ഥലം വിട്ടുനല്‍കാനുള്ള സമ്മതപത്രം മുന്‍കൂട്ടി ലഭ്യമായാലേ സമയബന്ധിതമായി പണിപൂര്‍ത്തിയാക്കാന്‍ കഴിയൂ. ഇക്കാര്യത്തില്‍ ജില്ലയിലെ ജനപ്രതിനിധികളുടെ ഇടപെടല്‍ ഉണ്ടാവണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ഉത്തര മലബാറിണ്റ്റെ ദീര്‍ഘകാലത്തെ ആവശ്യത്തിനും പ്രക്ഷോഭങ്ങള്‍ക്കും ഒടുവിലാണ് പുതിയപാലമെന്ന സ്വപ്നം യാഥാര്ത്ഥമാകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ ഗ്രാമ വികസന-ഐ & പി.ആര്. വകുപ്പുമന്ത്രി കെ.സി. ജോസഫ് പറഞ്ഞു. മാഹി മുതല്‍ വളപട്ടണം വരെയുള്ള റോഡിണ്റ്റെ ദുരവസ്ഥ കണ്ണൂരിണ്റ്റെ ശാപമാണ്. മാഹി, പുതിയതെരു ബൈപ്പാസുകളെന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇക്കാര്യത്തിലും ശ്രദ്ധ ഉണ്ടാവണം. എങ്കിലേ ജില്ലയുടെ ഗതാഗത പ്രശ്നം പരിഹരിക്കാനാവൂ. കണ്ണൂറ് വിമാനത്താവളത്തിണ്റ്റെ ഭാഗമായ ഗ്രീന്‍ഫീല്‍ഡ് റോഡിണ്റ്റെ കാര്യത്തിലും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങളുണ്ട്. വിമാനത്താവളത്തോടൊപ്പം അപ്രോച്ച് റോഡുകളും നിര്‍മ്മിക്കാതെ പറ്റില്ല. ഇക്കാര്യങ്ങളിലെല്ലാം നടപടികള്‍ വേഗത്തിലാക്കാനാവണമെന്നും മന്ത്രി കെ.സി. ജോസഫ് അഭിപ്രായപ്പെട്ടു. പാലം നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കൂട്ടായ ശ്രമം ഉണ്ടാവണമെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു കൃഷി വകുപ്പുമന്ത്രി കെ.പി. മോഹനന് പറഞ്ഞു. പുതിയ പാലം പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ള മൊയ്തു പാലം പൈതൃക സ്മാരകമാക്കി സംരക്ഷിക്കുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പ്രസ്താവിച്ചു. നിലവിലുള്ള പാലത്തിന് ൧൮ മീറ്റര്‍ കിഴക്ക് മാറിയാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. ൩൭ മീറ്റര്‍ നീളത്തില്‍ ൫ സ്പാനുകളായി ആകെ ൧൮൫ മീറ്ററാണ് പാലത്തിണ്റ്റെ നീളം. ഒരേസമയം രണ്ടുവരിയായി വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ കഴിയുംവിധം ൭. ൫ മീറ്റര്‍ വീതിയും ഇരുവശത്തും ൧.൫ മീറ്റര്‍ നടപ്പാതയുമുണ്ടാകും. ൧൫.൭൪ കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മുഴപ്പിലങ്ങാട് ഭാഗത്ത് ൫൦൫ ഉം ധര്‍മ്മടം ഭാഗത്ത് ൪൨൦ ഉം മീറ്റര്‍ സമീപന റോഡും നിര്‍മ്മിക്കും. ഇതിണ്റ്റെ സ്ഥലമേറ്റെടുക്കലിന് ൩൦൩.൭൩ ലക്ഷം രൂപ കേന്ദ്ര ഉപരിതര ഗതാഗതവകുപ്പും ൨ കോടി രൂപ സംസ്ഥാന സര്‍ക്കാരും അനുവദിച്ചിട്ടുണ്ട്. കെ. സുധാകരന്, എം.പി, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്, കെ.കെ. നാരായണന്, എം.എല്‍.എ, എ.പി. അബ്ദുള്ളക്കുട്ടി, എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. സരള, വൈസ് പ്രസിഡണ്ട് ടി. കൃഷ്ണന്, എ.ഡി.എം. എന്‍.ടി. മാത്യു, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പാലം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ദേശീയ പാത വിഭാഗം സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ ബി. ശശികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചീഫ് എഞ്ചിനീയര്‍ കെ.എസ്. ലീന സ്വാഗതം ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: