മട്ടന്നൂറ്‍: അയ്യല്ലൂരില്‍ സിപിഎം-ഡിവൈഎഫ്ഐ അക്രമത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ആര്‍എസ്എസ് അനുഭാവിയുടെ ടിപ്പര്‍ ലോറി തകര്‍ക്കുകയും ചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തകരായ ബിജു (൩൨), കെ.അനൂപ് (൨൫), എന്‍.രാജേഷ് (൩൦), കെ.നിശാന്ത് (൩൧) എന്നിവരെയാണ് പരിക്കുകളോടെ തലശ്ശേരി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അയ്യല്ലൂറ് അങ്കണവാടിക്ക് സമീപത്തായി എബിവിപിയുടെ ജനജാഗ്രതാ യാത്രയുടെ പോസ്റ്റര്‍ പതിച്ചിരുന്നു. ഇത് കഴിഞ്ഞദിവസം രാത്രി സിപിഎം-ഡിഫി പ്രവര്‍ത്തകര്‍ കീറി നശിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവരെ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷം സിപിഎം നിയന്ത്രണത്തിലുള്ള കോളാരി സര്‍വ്വീസ് സഹകരണ ബാങ്ക് വാച്ച്മാന് കെ.ജ്യോതിഷ്, ഉരുവച്ചാല്‍ കള്ളുഷാപ്പ് ജീവനക്കാരന് വി.വി.നാരായണന്, പി.സി.സുനന്ദ്, കെ.വി.ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ ആയുധങ്ങളുമായെത്തി ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആര്‍എസ്എസ് അനുഭാവി കെ.പി.മനോജ് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിയും അക്രമിസംഘം അടിച്ചുതകര്‍ത്തു. മാലൂരിലെ കെ.രത്നാകരണ്റ്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. മനോജിണ്റ്റെ അയ്യല്ലൂരിലെ വീടിണ്റ്റെ അടുത്തുള്ള മറ്റൊരു വീട്ടില്‍ നിര്‍ത്തിയിട്ടതായിരുന്നു ലോറി. പ്രദേശത്ത് ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി ഉയര്‍ത്തിയിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ പരസ്യമായി സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചത് സംബന്ധിച്ച് കേസ് നിലവിലുണ്ട്. അയ്യല്ലൂറ്, എടവേലിക്കല്‍ പ്രദേശങ്ങളില്‍ നിന്നായി നിരവധി സിപിഎമ്മുകാര്‍ പാര്‍ട്ടി വിട്ട് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുതുടങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. മട്ടന്നൂറ്‍ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: