കോട്ടയം: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ 13ന് തുടങ്ങും. തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദേവിക്ക് പന്തീരായിരം പുഷ്പാഞ്ജലി, ഉദിയന്നൂര്‍ ശങ്കരനാരായണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ മുറജപം, ഒറവങ്കര അച്യുതന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ദേവീഭാഗവത നവാഹയജ്ഞം എന്നിവയാണ് പ്രധാന ചടങ്ങുകള്‍.
13ന് വൈകീട്ട് 5.30ന് ക്ഷേത്രസങ്കേതത്തില്‍ ആചാര്യന്മാരെ വരവേല്‍ക്കും. തുടര്‍ന്ന് നവാഹയജ്ഞമാഹാത്മ്യ പാരായണം. 16 മുതലാണ് നമസ്കാരമണ്ഡപത്തില്‍ മുറജപം. ദുര്ക്ഷാഷ്ടമിദിവസമായ 22ന് വൈകീട്ട് 5ന് നവരാത്രിമണ്ഡപത്തില്‍ പൂജവയ്പ്. മഹാനവമിദിവസമായ 23ന് അഖണ്ഡ സംഗീതാരാധന. 24ന് വിജയദശമിദിവസം രാവിലെ 8 മണിക്ക് ആചാര്യന്മാരുടെ നേതൃത്വത്തില്‍ വിദ്യാരംഭച്ചടങ്ങുകള്‍ ആരംഭിക്കും. കുട്ടികളെ എഴുത്തിനിരുത്തുന്നതിനും ഋഗ്വേദ മുറജപ മന്ത്രപൂജ നടത്തിയ സാരസ്വതഘൃതം ലഭിക്കുന്നതിനും മഹാനവമിദിവസത്തെ സംഗീതാരാധനയില്‍ പങ്കെടുക്കുന്നതിനും ദേവസ്വം ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 2312737.
മാടപ്പാട്: ശ്രീഭഗവതി ക്ഷേത്രത്തിലെ നവരാത്ര വ്രതമഹോത്സവവും ദേവീഭാഗവത നവാഹയജ്ഞവും 12ന് ആരംഭിക്കും. 24ന് സമാപിക്കും. പി.കെ. വ്യാസന് അമനകരയാണ് യജ്ഞാചാര്യന്‍. 12ന് വൈകിട്ട് 5ന് വിഗ്രഹഘോഷയാത്ര. 7ന് ഭദ്രദീപ പ്രോജ്ജ്വലനം. 13ന് രാവിലെ 7ന് ദേവീഭാഗവതപാരായണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: