അങ്കമാലി: എല്‍ഐസി ഏജന്റുമാരുടെ ദേശീയ സംഘടനയായ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ സംസ്ഥാന സ്പെഷ്യല്‍ കണ്വെന്ഷന് 10ന് നടക്കും. അങ്കമാലി വ്യാപരഭവനില്‍ രാവിലെ 10ന് നടക്കുന്ന കണ്വെന്ഷന് കെ. പി. ധനപാലന് എം. പി. ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ. സി. സജീവന് അദ്ധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറി ജനറല്‍ എന്‍. ഗജപതി റാവു, സംസ്ഥാന സെക്രട്ടറി വി. സതീശന് തുടങ്ങിയവര്‍ സംസാരിക്കും. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപം ഉയര്‍ത്തുവാനുള്ള കേന്ദ്ര ഗവണ്മെന്റ് നീക്കം ഉപേക്ഷിക്കുക, എല്‍ഐസി പോളിസികള്‍ക്ക് ഉയര്‍ന്ന നിരക്കിലുള്ള ബോണസ് പ്രഖ്യാപിക്കുക, ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സര്‍വ്വീസ് ടാക്സ് പിന്‍വലിക്കുക, പോളിസി വായ്പകളുടെ പലിശനിരക്ക് ഉയര്‍ത്തിയ നടപടി പിന്‍വലിക്കുക, ഏജന്റ് മാര്‍ക്ക് ഏര്‍പ്പെടുത്തിയ പങ്കാളിത്വ പെന്ഷന് പദ്ധതിയില്‍ എല്‍ഐസിയുടെ വിഹിതം ഉടന്‍ പ്രഖ്യാപിക്കുക, ഏജന്റ് ക്ലബ് നിയമത്തിലെ അപകാതകള്‍ പരിഹരിക്കുക, ഭവനവായ്പയുടെ പരിധി ഉയര്‍ത്തുക, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പ്രായപരിധി 75 ആയി ഉയര്‍ത്തുക, പാര്‍ലമെന്റിന്റെ പരിഗണനയില്‍ ഇരിക്കുന്ന നിര്‍ദ്ദിഷ്ട ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ കമ്മീഷന് നിര്‍ത്തലാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ഡി സ്വരൂപ് കമ്മീഷന് റിപ്പോര്‍ട്ട് തള്ളികളയുക, ജീവനക്കാര്‍ക്ക് നല്കുന്നതുപോലെ ഗ്രാറ്റുവിറ്റിയും ഇതര ആനുകൂല്യങ്ങളും ഏജന്റുമാര്‍ക്ക് നല്‍കണമെന്ന് ഈ കണ്വെന്ഷന് ചര്‍ച്ച ചെയ്ത് കേന്ദ്ര ഗവണ്മെന്റിനോടും എല്‍ഐസി മാനേജുമെന്റിനോടും ആവശ്യപ്പെടുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ കെ. സി. സജീവന്, കെ. വി. യോഹന്നാന്, എന്‍. വി. സേവ്യര്‍, ടി. എസ്. ബിജി, എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: