പൊന്‍കുന്നം: ഏന്തയാറില്‍ നിന്നും പൊന്‍കുന്നത്തേക്കുള്ള ബസ് യാത്രയ്ക്കിടില്‍ നഷ്ടപ്പെട്ട പത്ത്പവന് മാലയും മൂവായിരം രൂപയും അടങ്ങുന്ന പേഴ്സ് പോലീസിന്റെ ഇടപെടല്‍ മൂലം യാത്രക്കാരിക്ക്്്്് തിരികെ ലഭിച്ചു.ഇന്നലെ രാവിലെ ഏഴുമണിയോടെ ചങ്ങനാശ്ശേരിക്ക് പോകുന്നതിനായി പൊന്‍കുന്നം സ്റ്റാന്റില്‍ ഇറങ്ങിയ ഏന്തയാര്‍ സ്വദേശിനി ചാക്കര വീട്ടില്‍ റോസിലി സിറിയക്കിന്റെ പത്ത് പവന്റെ സ്വര്‍ണ്ണമാലയും പണവും അടങ്ങിയ പേഴ്സാണ്്് ഇവര്‍ ചെമ്പകപാറയില് നിന്ന് കയറിയ ചിറത്തറ എന്ന ബസ്സില്‍ നഷ്ടപ്പെട്ടത്.പേഴ്സ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റാന്റില്‍ നിന്ന്് കരഞ്ഞ ഇവരെ ലോട്ടറി കച്ചവടം നടത്തുന്ന തെക്കേത്തുകവല സ്വദേശി മുരളി പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പണംനഷ്ടപ്പെട്ട വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് പോലീസ് വാഹനത്തില്‍ ബസ്സിനെ പിന്തുടര്ന്ന് കൊടുങ്ങൂര്‍ വരെ പോയെങ്കിലും ബസ് കണ്ടെത്താനായില്ല.തുടര്‍ന്ന് ഹൈവേ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബസ് പാമ്പാടി സ്റ്റാന്റില്‍ തടഞ്ഞ് നിര്‍്ത്തി പരിശോധിച്ചതിനെ തുടര്‍ന്ന് ബസ്സിനുള്ളില്‍ നിന്ന്് നഷ്ടപ്പെട്ട പേഴ്സ് കണ്ടെത്തുകയായിരുന്നു.ഹൈവേ പോലീസ് പേഴ്സ് ലഭിച്ച വിവരം പൊന്‍കുന്നം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന്് വീട്ടമ്മയെ പൊന്‍കുന്നം പോലീസ് സറ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മരുളീധരന്‍ 100 രൂപ ബസ് ചാര്‍ജ്ജ് നല്കി പാമ്പാടി പോലീസ് സ്റ്റേഷനിലേക്ക് അയച്ചു. പാമ്പാടി പോലീസിന്റെ സാനിധ്യത്തില്‍ ഹൈവേ പോലീസ് സ്വര്‍ണ്ണവും പണവും അടങ്ങുന്ന പേഴ്സ് വീട്ടമ്മയ്ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: