കുറവിലങ്ങാട് : ആര്‍ഡിഓ നിയോഗിച്ചിരിക്കുന്ന സ്ക്വാഡുകളുടെ പ്രവര്‍ത്തനം നിര്‍ജ്ജീവം. പോലീസ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ചാകര. അനധികൃത മണ്ണെടുപ്പ്, നെല്‍വയല്‍ നികത്തല്‍ എന്നിവ ഏതെങ്കിലും വില്ലേജ് പരിധിക്കുളളില്‍ നടക്കുന്നുണ്ടെങ്കില്‍ നടപടിയെടുക്കുവാന്‍ താലൂക്ക് തലത്തില്‍ നിയോഗിച്ചിരിക്കുന്ന റവന്യൂ ഉദ്യോഗസ്ഥരുടെ സംഘത്തിന്റെ നേതൃത്വത്തിലുളള പരിശോധനകള്‍ക്ക് നടക്കുന്നത് എന്നുളള ആര്‍ഡിഓയുടെ പ്രഖ്യാപനം കടലാസില്‍ ഒതുങ്ങുന്നു. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി ഉഴവൂര്‍, വെളിയന്നൂര്‍, രാമപുരം വില്ലേജ് അതിര്‍ത്തിക്കുളളില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ അനുമതിയുണ്ടെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ഭൂമാഫിയ സംഘങ്ങളുടെ നേതൃത്വത്തില്‍ നെല്‍വയലുകള്‍ നികത്തലുകളും മണ്ണെടുപ്പും സജീവമായി തുടരുന്നു.
നടപടിയെടുക്കേണ്ട പോലീസ് റവന്യൂ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വിവരം അറിയിച്ചാല്‍ പോലും പരിശോധനകള്‍ നടത്തി ഭൂമാഫിയാ സംഘങ്ങള്‍ക്ക് എതിരെ നിയമപരമായി നടപടിയെടുക്കേണ്ടവര്‍ റെയിഡ് വിവരം ചോര്‍ത്തിക്കൊടുത്ത് രക്ഷപെടുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്തെങ്കിലും സമ്മര്‍ദ്ദങ്ങളുടെ ഫലമായി റെയ്ഡ് എത്തിയാല്‍ മണ്ണെടുപ്പ് നികത്തല്‍ എന്നിവ നടക്കുന് സ്ഥലങ്ങളില്‍ എത്താതെ മറ്റൊരുവഴിക്ക് തിരിച്ചുപോകുന്ന സ്ക്വാഡുകാരും മീനച്ചില്‍ താലൂക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: