വൈക്കം: പുതിയതായി പണിത ബോട്ട് ജെട്ടിയുടെ ചുറ്റുമതിലിന് തടസമായി ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലം കൈയ്യേറി നിര്‍മ്മിച്ച മില്‍മാ ബൂത്ത് അധികൃതര്‍ പൊളിച്ചുനീക്കി.
പോലീസിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും വന്‍ സംഘം വ്യാഴാഴ്ച്ച പുലര്‍ച്ചെ ജെ.സി.ബി.ഉപയോഗിച്ചാണ് മില്‍മ്മാ ബൂത്ത് പൊളിച്ചത്. ഒരു പതിറ്റാണ്ടിലേറെ ഇറിഗേഷന്‍ വകുപ്പ് സ്ഥലംകൈയ്യേറിയിട്ടുംബൂത്ത്്് പണിതിട്ടും ഇതിനെതിരെ നടപടിയെടുക്കുവാന്‍ അധികൃതര്‍ തയ്യാറായില്ല. ഒടുവില്‍ കോടതി ഉത്തരവിലാണ് ഇത് പൊളിച്ചുനീക്കിയത്. സി.പി.എം. ഉദയാനാപുരം ബ്രാഞ്ച് സെക്രട്ടറിയുടെതായിരുന്നു മില്‍മാ ബൂത്ത്. .ഇയാളെ സംരക്ഷിക്കുന്ന നിലാപാടായിരുന്നു അധികൃതര്ക്ക്്്.സര്‍ക്കാര്‍ വക സ്ഥലം കൈയ്യേറി ലക്ഷങ്ങള്‍ ചിലവിട്ട്്് പണിത അധുനിക സംവിധാനത്തോടെ പണിതീര്‍ത്ത ബോട്ട്്് ജെട്ടിയുടെ പ്രവര്‍ത്തനത്തിന് തടസമായി ചുറ്റു മതിലിന് തടസമായി തറ പാകി നിര്‍മ്മിച്ച മില്‍മാ ബൂത്ത് ഒരു പതിറ്റാണ്ടോളം പൊളിച്ചു നീക്കാന്‍ ശ്രമിക്കാത്തെ ഇറിഗേഷന്‍ വകുപ്പിന്റെ അധികാരികളുടെ നടപടി പ്രതിക്ഷേധാര്‍ഹമാണ്.ഇത് പൊളിച്ചുമാറ്റാത്ത സംഭവം “’ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: