കൊച്ചി: പുരാതനമന്ദിരങ്ങളില്നിന്ന് വീണ്ടെടുത്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യങ്ങളായ ചുമര്‍ചിത്രങ്ങളുടെ പ്രദര്‍ശനം ഇതാദ്യമായി കൊച്ചിയില്‍ അരങ്ങേറുന്നു. എന്നെന്നേക്കുമായി നശിച്ചുപോകുമായിരുന്ന 18-19 നൂറ്റാണ്ടുകളില്‍ രചിച്ച 98 ചിത്രങ്ങളാണ് 8 മുതല്‍ 12 വരെ ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍, പൗരാണിക മന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ചുമര് ചിത്രകലയുടെ ആചാര്യനായ കെ.കെ.വാര്യരുടെ നേതൃത്വത്തില്‍ വീണ്ടെടുത്തവയാണീ അമൂല്യ ചുവര് ചിത്രങ്ങള്‍.
പല പൗരാണിക മന്ദിരങ്ങളും പുനരുദ്ധരിക്കുമ്പോള്‍ പഴയ ചിത്രങ്ങള്‍ക്കൊപ്പം ചരിത്ര പ്രാധാന്യമുള്ള ചുമര്‍ചിത്രങ്ങളും നശിച്ചുപോവുകയാണ് പതിവ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചുമരില്‍നിന്ന് പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് ഇളക്കിയെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനമാണിത്. 18ത24 മുതല്‍ 4ത6 വരെയുള്ള ചിത്രങ്ങള്‍ ശേഖരത്തിലുണ്ട്. 1986 മുതലാണ് ലോകത്തിലാദ്യമായി കുറഞ്ഞ സമയംകൊണ്ടും യാതൊരു കേടുപാടില്ലാതെയും ചെലവ് കുറഞ്ഞ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് കെ.കെ.വാര്യരുടെ നേതൃത്വത്തില്‍ ചിത്രസംരക്ഷണം ആരംഭിച്ചത്. (ചുമരടക്കം അല്ലെങ്കില്‍ പ്ലാസ്റ്ററിങ് അടക്കം, മുറിച്ചെടുക്കുന്ന രീതി വിദേശ രാജ്യങ്ങളില്‍ ചുമര് ചിത്ര സംരക്ഷണത്തിന് ഉപയോഗിക്കുന്നുണ്ട്.) ചിത്രങ്ങളെല്ലാംതന്നെ പുരാവസ്തുവകുപ്പില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. എട്ട് വ്യത്യസ്ത സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
എട്ടിന് രാവിലെ 11ന് ഡോ. എം.ജി.ശശിഭൂഷണ്‍ ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ചിത്രകാരന്മാരായ എം.വി.ദേവന്, കെ.കെ.വാര്യര്‍, സി.എന്‍.കരുണാകരന്, ടി.കലാധരന്‍, പ്രൊഫ. സി.പി.ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 12 വരെയാണ് പ്രദര്‍ശനം. സമയം രാവിലെ 11 മുതല്‍ വൈകിട്ട് 7 വരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: