കോട്ടയം: പാലാ-പള്ളിക്കത്തോട്-കൊടുങ്ങൂര്‍-മണിമല വഴി നിര്‍ദ്ദേശിച്ചിട്ടുള്ള നിര്‍ദ്ദിഷ്ട തുറവൂര്‍- പമ്പ ഹൈവേ അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി പറഞ്ഞു. മുഖ്യമന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും മണ്ഡലത്തിലൂടെ പാത തിരിച്ചുവിടുകയാണെന്നും ഹരി കുറ്റപ്പെടുത്തി. ചേര്‍പ്പുങ്കല്‍-പാലാ-മൂവാറ്റുപുഴ ഹൈവേയുമായി ചേര്‍ക്കാനാണ് പുതിയ നീക്കം. ചേര്‍പ്പുങ്കല്‍-പള്ളിക്കത്തോട്-കൊടുങ്ങൂര്‍-മണിമല-മുക്കട വഴി എരുമേലിക്ക് പാത തിരിച്ചുവിട്ടാല്‍ 15 കിലോ മീറ്റര്‍ ലാഭിക്കാമെന്നും ഹരി പറഞ്ഞു.
വികസനം ചില പ്രദേശത്തും ചില മണ്ഡലങ്ങളിലും മാത്രം മതിയെന്ന നിലപാട് സങ്കുചിതമാണെന്നും പാതയുടെ വഴി തിരിച്ചുവിട്ടാല്‍ ശക്തമായ സമരം ആരംഭിക്കുമെന്നും എന്‍.ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: