കോട്ടയം: വടവാതൂരില്‍ കെട്ടിക്കിടക്കുന്ന 2,00,000 ത്തോളം ടണ്‍ മാലിന്യം വടവാതൂരില്‍ തന്നെ കുഴിച്ചുമൂടുന്നതിന് മന്ത്രി തലത്തില്‍ എടുത്ത തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് വടവാതൂര്‍ ആക്ഷന്‍ കൗണ്‍സില്‍ പരിസ്ഥിതാഘാത പഠനം നടത്താതെ എന്‍വേണ്‍മെന്റല്‍ ക്ലിയറന്‍സ് ലഭിക്കാതെ മാലിന്യ സംസ്കരണം നടത്തുന്നതും ഡംപ് ചെയ്യുന്നതും നിയമവിരുദ്ധമാണ്. വടവാതൂരിലെ വായുവും ജലവും മണ്ണും മലിനമാണ്. ഈ മാലിന്യത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമേ കുഴിച്ചുമൂടുന്നതുകൊണ്ട് ഇടയാകുകയുള്ളൂ. ഇതിനായി ചിലവഴിക്കുന്ന 3 കോടിയോളം രൂപാ എവിടെനിന്ന് കണ്ടെത്തും. ഒരു പൈസാ പോലും ചിലവില്ലാതെ മുഴുവന്‍ മാലിന്യങ്ങളും തങ്ങള്‍ കൊണ്ടുപൊയ്ക്കൊള്ളാമെന്ന് വാക്കുപറയുകയും തയ്യാറാവുകയും ചെയ്ത എസ്റ്റേറ്റ് ഉടമകള്‍ അടക്കമുള്ളവരോട് ലോഡിന് 100 രൂപാ വീതം നഗരസഭയ്ക്ക് തരണമെന്നാവശ്യപ്പെട്ടവര് 3 കോടി നികുതിപ്പണം ചിലവാക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല.
വടവാതൂരിലെ മലിനീകരണം ഇല്ലാതാക്കുന്നതിന് രാംകി കമ്പനിയും ഡംപിംഗ് യാര്‍ഡും അടച്ചുപൂട്ടുക മാത്രമാണ് പരിഹാരമെന്ന് സമരസമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭരണസ്വാധീനം ഉപയോഗിച്ച് വടവാതൂരില്‍ ജനങ്ങളെ മാലിന്യനിക്ഷേപത്തിലൂടെ രോഗികളാക്കുകയാണ്. പോലൂഷന്‍ കണ്ട്രോള് ബോര്‍ഡ് നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ്. നഗരസഭ ചെയര്‍മാനും സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനും സെക്രട്ടറിയും പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡും ക്രിമിനല്‍കുറ്റമാണ് ചെയ്യുന്നത്. ഇവര്‍ക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യും.
നിലവിലുള്ള മാലിന്യം നീക്കം ചെയ്യുന്നതല്ല വടവാതൂരിലേയ്ക്ക് മാലിന്യം എത്താതിരിക്കുക എന്നതാണ് ഞങ്ങളുടെ ആവശ്യം. നിയമവാഴ്ചയുള്ള രാജ്യത്ത് നടക്കാന്‍ പാടില്ലാത്ത നിയമലംഘനങ്ങളും പൊതുജന ദ്രോഹമാണ് വടവാതൂരില്‍ നടക്കുന്നത്. 2006 ലെ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളുടെ ലംഘനവും ഗുരുതരമായ മനുഷ്യാവകാശ ലംഘനവുമാണ് വടവാതൂരില്‍ നടക്കുന്നത്. ഇതിനെതിരെ 7ന് 2 മണിക്ക് താന്നിക്കല്‍പ്പടി സിഎംഎസ്എല്‍പി സ്കൂളില്‍ വമ്പിച്ച സമരപ്രഖ്യാപന കണ്വന്ഷന് നടത്തുമെന്നും സമരസമിതി കണ്‍വീനര്‍ പോള്‍സണ്‍ പീറ്റര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: