മൂവാറ്റുപുഴ: കെട്ടഴിഞ്ഞ് പറമ്പില്‍ കയറിയ ഗര്‍ഭിണിയായ പശുവിനെയും കിടാരിയെയും വെട്ടി പരിക്കേല്‍പ്പിച്ചു. പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. കോതമംഗലം ചാത്തമറ്റം ഒറ്റകണ്ടത്ത് കുരിക്കാട്ടില്‍ ബെന്നിയുടെ അഞ്ചവയസ്സുള്ള പശുവിനെയും രണ്ട് വയസ്സുള്ള കിടാരിയെയുമാണ് ചാത്തമറ്റം ചിരകത്തോട്ടത്തില് ജോണ്സണ് വെട്ടി പരിക്കേല്‍പ്പിച്ചത്. മൃഗസംഘടനയായ ദയയുടെയും ഉടമയുടെയും പരാതിയെ തുടര്‍ന്ന് ജോണ്‍സണെതിരെ ഐ പി സി 429, മൃഗപീഡന വിരുദ്ധ നിയമം 1961 11 എ പ്രകാരവും പോത്താനിക്കാട് പൊലീസ് കേസെടുത്തു. പശുവിനെയും കിടാരിയെയും തൊടുപുഴ ജില്ലാ വെറ്റിനറി ആശുപത്രി സര്ജന് ഡോ. നരേന്ദ്രന് ഓപ്പറേഷന് നടത്തി..
ഇന്നലെ പുലര്‍ച്ചെയോടെയാണ് ജോണ്‍സണ്‍ന്റെ പറമ്പില്‍ വെട്ടേറ്റ നിലയില്‍ പശുവിനെയും കിടാരിയെയും കണ്ടത്. ബെന്നിയുടെ പറമ്പില്‍ കെട്ടിയിട്ടിരുന്നതായിരുന്നു പശുവും കിടാരിയും. ഇത് എങ്ങനെ ജോണ്‍സണ്‍ന്റെ പറമ്പിലെത്തിയെന്നറിയില്ല. രാവിലെ പത്രവിതരണത്തിനെത്തിയ ആളാണ് പശു വെട്ടേറ്റ നിലയില്‍ കിടക്കുന്നത് അറിയിച്ചത്. തുടര്‍ന്ന് ബെന്നിയും കുടുംബവും ചേര്‍ന്ന് പശുവിനെയും കിടാരിയെയും വീട്ടിലെത്തിച്ചു. പശുവിന്റെ വലത്തെ മുതുകില്‍ ഇടുപ്പെല്ല് തകര്‍ന്ന് ആഴത്തില്‍ മുറിവേറ്റ് മസില് മുറിഞ്ഞ് പിളര്‍ന്നു പോയി. കിടാരിയുടെ വലത്തെ മുതുകത്ത് തന്നെയാണ് മുറിവേറ്റിരിക്കുന്നത്. മുതുക് പിളര്‍ന്ന് എല്ല് കാണാന്പാകത്തിലാണ്. എഴുപത് സ്റ്റിച്ച് ഇടേണ്ടി വന്ന ഇടുപ്പെല്ല് തകര്‍ന്ന പശുവിന്റെ മുറിവ് ഗുരുതരമാണെന്ന് ഡോക്ടര്‍ പറഞ്ഞു. കിടാരിക്ക് മുപ്പതോളം സ്റ്റിച്ചും ഇടേണ്ടി വന്നു.
ഈ പ്രദേശങ്ങളില്‍ പശുക്കളെ വ്യാപകമായി ഒരേ രീതിയില്‍ വെട്ടി പരിക്കേല്‍പ്പിക്കുന്നത് നിത്യസംഭവമാണ്. പ്രതിയുടെ സഹോദരന് മുമ്പ് ഒരു പശുവിന്റെ കുതികാല് വെട്ടി പരിക്കേല്‍പ്പിക്കുകയും തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്തുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: