കൊച്ചി: പരിഷ്കരിച്ച വയോജനനയം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് സാമൂഹ്യക്ഷേമമന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. മുതിര്‍ന്നവര്‍ക്കു വേണ്ടിയുള്ള നയമെന്ന് വയോജനനയത്തെ പുനര്‍നാമകരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ്, ജില്ല ഭരണകൂടം, കൊച്ചി നഗരസഭ, സാമൂഹ്യ സുരക്ഷാ മിഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക വയോജന ദിനം ‘പ്രണാമം-2012’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്നവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിലനിര്‍ത്തി അവരുടെ അനുഭവ സമ്പത്തും നിര്‍ദ്ദേശങ്ങളും ഉള്‍കൊണ്ട് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തുകയാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്. മുതിര്‍ന്നവര്‍ക്ക് മാത്രമായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്നത് പരിഗണനയിലാണ്. യോഗ്യതയുള്ള മുതിര്‍ന്ന പൗരന്‍മാരുടെ റിസോഴ്സ് ബാങ്ക് രൂപീകരിക്കും. കേന്ദ്രത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ദേശീയ കമ്മീഷന്‍ രൂപീകരിക്കുന്നതിനനുസൃതമായി അതേ മാതൃകയില്‍ സിവില്‍ കോടതികളുടെ അധികാരമുളള പ്രത്യേക കമ്മീഷന്‍ സംസ്ഥാനത്തും രൂപീകരിക്കും. മുതിര്‍ന്ന
പ്രതികരിക്കാൻ ഇവിടെ എഴുതുക: