കൊല്‍ക്കൊത്ത:പശ്ചിമബംഗാളിലെ ബര്‍ദ്വാനില്‍ ബസ് മറിഞ്ഞ് ഏഴ് തീര്‍ത്ഥാടകര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.
ഇന്നലെ പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. അമിത വേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്ന നിഗമനത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: