ആലുവ: പനയക്കടവില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ നടപ്പാലം പണിതു നല്കി. ദേശം തലക്കൊള്ളിക്കും ചെങ്ങമനാടിനും ഇടയ്ക്കുള്ള കടവിന് കുറുകെയാണ് പാലം പണിതത്. നൂറ് കണക്കിന് ജനങ്ങള്‍ ജോലിക്കുപോകുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയങ്ങളില്‍ പോകുന്നതിനും മറ്റുമായി ആശ്രയിച്ചിരുന്ന കടത്ത് നിര്‍ത്തലാക്കിയത് ജനത്തെ വളരെയേറെ ബാധിച്ചിരുന്നു.
നടപ്പാലം പണിതതിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് മെമ്പര്‍ ലത ഗംഗാധരന്റെ നേതൃത്വത്തില്‍ ഉണ്ണികൃഷ്ണന്, രാധാകൃഷ്ണന്, സുരേന്ദ്രന്, മധുകുമാര്‍ എന്നിവരാണ് നടപ്പാലം പണിത് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: