മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്തും മറ്റ് വിശേഷ ദിവസങ്ങളിലുമായി മാത്രമാണ് ശബരിമല ക്ഷേത്രത്തില്‍ നട തുറന്ന് പൂജ നടത്തുന്നതും ഭക്തജനങ്ങള്‍ ദര്‍ശനത്തിനെത്തുന്നതും. ഒരു വര്‍ഷത്തില്‍ 365 ദിവസങ്ങളിലും നട തുറന്ന് പൂജ നടത്തുകയും, ഭക്തജനങ്ങള്‍ ദര്‍ശനത്തിനെത്തുകയും ചെയ്യുന്ന രീതി ശബരിമലയില്‍ ഇല്ല. ഒരു പൂര്‍ണ്ണ വര്‍ഷത്തില്‍ നൂറോളം ദിവസങ്ങളില്‍ മാത്രമേ ശബരിമലയില്‍ നട തുറന്ന് പൂജയും, ഭക്തജനങ്ങളുടെ പ്രവാഹവും ഉള്ളൂ. ആയതിനാല്‍ കടുവാ സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിനും ശബരിമല തീര്‍ത്ഥാടകരുടെ പ്രവാഹം ഒരു തടസമാകുന്നില്ല. ആ ഒറ്റക്കാരണം കൊണ്ടുതന്നെ ടൈഗര്‍ റിസര്‍വ് ആക്ട് കര്‍ശനമായി നടപ്പാക്കി തീര്‍ത്ഥാടകരുടെ എണ്ണം ചുരുക്കുന്നതാണെന്ന് സുപ്രീംകോടതിക്ക് നല്‍കിയിരിക്കുന്ന ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടതും ശബരിമലയുടെ കാര്യത്തില്‍ മേല്‍പ്പറഞ്ഞ നിയമം നടപ്പാക്കുന്നതിന് വേണ്ട ഇളവുകള്‍ പ്രഖ്യാപിക്കേണ്ടതുണ്ട്.
അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 2010-ല്‍ അഞ്ച് കോടിയിലേറെ തീര്‍ത്ഥാടകര്‍ ശബരിമല ദര്ശനത്തിനെത്തുകയുണ്ടായി. 2011-ല്‍ അത് അഞ്ചരക്കോടിയിലേറെയായി വര്‍ധിച്ചു. പ്രതിവര്‍ഷം പത്ത് ശതമാനം മുതല്‍ 15 ശതമാനം വരെ വര്‍ധനവ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തന്മാരും ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ട് ഇരുമുടിക്കെട്ടുമേന്തി അയ്യപ്പദര്ശനത്തിനെത്തുന്നു. അങ്ങനെ അക്ഷരാര്‍ത്ഥത്തില്‍ “ആഗോള തീര്‍ത്ഥാടന കേന്ദ്രം” ആയി മാറിക്കഴിഞ്ഞിരിക്കുകയാണ് ശബരിമല ക്ഷേത്രം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് മാത്രം വിവിധ ഇനങ്ങളിലായി പ്രതിവര്‍ഷം 300 കോടിയിലേറെ രൂപ ശബരിമലയില്‍ നിന്നുമാത്രം വരുമാനമുണ്ട്. ആ വരുമാനംകൊണ്ട് മാത്രമാണ് സ്വയം പര്യാപ്തമല്ലാത്ത ആയിരത്തിലേറെ ക്ഷേത്രങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതും, അന്നം മുട്ടിക്കാത്ത ക്ഷേത്രപൂജകള്‍ നടത്തിക്കൊണ്ടുപോകുന്നതും. അങ്ങനെ തിരുവിതാംകൂര്‍ എന്നറിയപ്പെട്ടിരുന്ന തെക്കന്‍ കേരളത്തിലാകമാനമുള്ള ഹിന്ദുക്ഷേത്രങ്ങളെ പട്ടിണിക്കിടാതെ സംരക്ഷിച്ച് നിര്‍ത്തിയിരിക്കുന്നതും, ഹൈന്ദവ ആചാര രീതികളെ പ്രാണവായു നല്കി നിലനിര്‍ത്തിയിരിക്കുന്നതും ശബരിമല ക്ഷേത്രമാണ്. ശബരിമല ക്ഷേത്രത്തെ തകര്‍ക്കുകയും അതില്‍ നിന്നുള്ള വരുമാനം ഇല്ലാതാക്കുകയും ചെയ്താല്‍ കേവലം ശബരിമല മാത്രമല്ല, തെക്കന്‍ കേരളത്തിലാകമാനമുള്ള ഹിന്ദു ജനതയുടെ മതപരമായ നിലനില്‍പ്പ് തന്നെയാണ് ഇല്ലാതാക്കുന്നത്. അതുകൊണ്ട് ശബരിമല ക്ഷേത്രത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പ് കേരളത്തിലെ മാത്രമല്ല അഖിലേന്ത്യാ തലത്തിലുള്ള ഹിന്ദു സമൂഹത്തിന്റെയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്.
1984-ലെ “നിലയ്ക്കല്‍ സമര”ത്തില്‍ കനത്ത തിരിച്ചടിയേറ്റ് വാങ്ങിയ ക്രൈസ്തവ മതപരിവര്‍ത്തന ലോബി ശബരിമലയ്ക്ക് ചുറ്റുമുള്ള സകല ആദിവാസികളെയും മതംമാറ്റി ഭാവിയില്‍ ശബരിമലയെ തകര്‍ക്കുവാനുള്ള അതിശക്തമായ പ്രവര്‍ത്തനങ്ങളാണ് 1985 മുതല്‍ തുടര്‍ന്നുവരുന്നത്. അട്ടത്തോട്, നാറാണംതോട്, പമ്പ, മണിയാര്‍, ചിറ്റാര്‍, നാറാണംമൂഴി, സീതത്തോട്, നിലയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കോടിക്കണക്കിന് വിദേശപ്പണം ഒഴുക്കി ആയിരക്കണക്കിന് ഫുള്‍ടൈം ക്രൈസ്തവ മിഷണറിമാര്‍ നടത്തുന്ന മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളുടെ ഫലമായി നൂറുകണക്കിന് പാവപ്പെട്ട-നിര്‍ധന ഹിന്ദു കുടുംബങ്ങളെയാണ് മതപരിവര്‍ത്തനത്തിന് വിധേയരാക്കിയിരിക്കുന്നത്. ഇവര്‍ ശബരിമല സീസണ് കാലത്ത് പമ്പയിലും സന്നിധാനത്തുപോലും ഹിന്ദുവിരുദ്ധ നോട്ടീസുകളും ക്രൈസ്തവ സുവിശേഷ സാഹിത്യങ്ങളും വിവിധ ഭാഷകളില്‍ അച്ചടിച്ച് വിതരണം ചെയ്ത് ശബരിമല തീര്‍ത്ഥാടകരെ മതം മാറ്റാന്‍ ശ്രമിക്കുന്നു. ഇതിനെതിരെ വ്യാപകമായി പോലീസില്‍ പരാതി ലഭിക്കുകയും നിരവധി സുവിശേഷ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പമ്പയിലും സന്നിധാനത്തും മദ്യ-മയക്കുമരുന്ന് വ്യാപാരം ശക്തിപ്പെടുത്തി തീര്‍ത്ഥാടകരെ കളങ്കപ്പെടുത്തുവാനുള്ള ഹീനശ്രമങ്ങള്‍ നടത്തുന്നതിന്റെ പിന്നിലും ഈ ശബരിമല വിരുദ്ധ ക്രിസ്ത്യന്‍ ലോബി വളരെയേറെ സജീവമായിത്തന്നെ പ്രവര്‍ത്തിച്ചുവരുന്നു.
പ്രതിവര്‍ഷം വര്‍ധിച്ചുവരുന്ന തീര്‍ത്ഥാടകപ്രവാഹം ക്രൈസ്തവ മതപരിവര്‍ത്തന ലോബിയുടെയും നിരീശ്വര കമ്മ്യൂണിസ്റ്റ് ശക്തികളുടെയും ഇസ്ലാംമത ഭീകരന്മാരുടെയും ഉറക്കം കെടുത്തുന്നു. അതുകൊണ്ട് ശബരിമല തീര്‍ത്ഥാടനത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും എന്ത് ഹീനപ്രവര്‍ത്തിയും നടത്തുന്നതിനും ഈ “മുക്കുട്ടു മുന്നണി” ഒന്നിച്ചുതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ നോമിനികളായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഭരണത്തിലെത്തുന്ന പ്രസിഡന്റും മെമ്പര്‍മാരും തന്നെയാണ് ശബരിമലയെ തകര്‍ക്കുവാന്‍ കൂട്ടുനില്‍ക്കുന്നവരില്‍ ഏറ്റവും മുമ്പന്മാര്. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഇവര്‍ ഏര്പ്പെടുത്തിക്കൊടുക്കുന്നില്ല. അയ്യപ്പഭക്തന്മാര്ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യംപോലും നല്കപ്പെടുന്നില്ല. ശുദ്ധജലംപോലും നല്‍കുന്നില്ല. പത്തും പതിനഞ്ചും മണിക്കൂര്‍ വരെ ഭക്തജനങ്ങളെ ദര്‍ശനക്യൂവില്‍ നിര്‍ത്തി നരകവേദനയനുഭവിപ്പിക്കുന്നു! അപ്പം, അരവണ ക്യൂവില്‍ വേറെ നില്‍ക്കണം! വാങ്ങിയാലോ- അരവണയില്‍ എലിയുടെ വാല്!! കല്ലും മണ്ണും നിറഞ്ഞ “ദേവസ്വം പായസം” കുപ്രസിദ്ധം! മകരജ്യോതി ദര്‍ശനം ഏറ്റവും ഭീഷണി നിറഞ്ഞ അനുഭവമാകുന്നു. പെരുമഴകൂടി പെയ്താല്‍ കയറിനില്ക്കാന് പോലും ഇടമില്ലാതെ ലക്ഷക്കണക്കിനാളുകള്‍ മഴ നനഞ്ഞു വിറച്ചുവീഴുന്നു. അവര്‍ക്ക് വൈദ്യശുശ്രൂഷ നല്‍കാനും ആരുമില്ല. മതിയായ പോലീസ് സുരക്ഷയില്ലാത്തതിനാല്‍ മോഷണം സുലഭം! പരാതിപ്പെട്ടാല്‍ കേള്‍ക്കാനും ആരുമില്ല. ഇങ്ങനെ നീളുന്നു “ദേവസ്വം വക പീഡനങ്ങള്‍”. ഇതൊന്നും കണ്ടതോ കേട്ടതോ ആയി ഭാവിക്കാതെ സ്വന്തം കീശവീര്‍പ്പിക്കാനും, സ്വന്തം പാര്‍ട്ടി ഓഫീസില്‍നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കി ജനകോടികളെ കഷ്ടപ്പെടുത്തി “ഇനി മേലില്‍ ഇങ്ങോട്ടേക്കില്ല”- എന്ന് ശപഥം ചെയ്യിച്ചിറക്കിവിടാനും മാത്രമാണ് ദേവസ്വംബോര്‍ഡ് മേലാക്കന്മാര് പ്രത്യേകം ശ്രദ്ധിക്കാറുള്ളത്. തിരുപ്പതി പോലുള്ള ദേവസ്ഥാനപങ്ങളില് ഭക്തജനങ്ങള്‍ക്ക് കിട്ടുന്ന പരിഗണനയും ശബരിമലയില്‍ കിട്ടുന്ന അവഗണനയും തുലനം ചെയ്ത് നോക്കുക. ഇവരെത്ര മര്യാദകെട്ടവരെന്ന് അപ്പോള്‍ മാത്രമേ മനസ്സിലാക്കുവാന്‍ കഴിയൂ.
ശബരിമലയ്ക്കെതിരെ “പ്രകൃതിസ്നേഹികളെയും പരിസ്ഥിതിവാദി”കളെയും കൂടെക്കൂടെ രംഗത്തിറക്കാറുണ്ട്. ഇത്രയും തീര്‍ത്ഥാടകര്‍ ഒത്തുകൂടി കുളിക്കുന്നതിനാല്‍ പമ്പയാറ് മലിനമാകുന്നുവെന്നത്രേ കണ്ടുപിടിത്തം! തീര്‍ത്ഥാടകര്‍ പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതും കുഴപ്പമത്രേ! മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ട് തീര്‍ത്ഥാടകരുടെ എണ്ണം കുറയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഇപ്പറഞ്ഞ ആളുകളെ ക്രൈസ്തവ മലയാറ്റൂര്‍ മലകയറ്റ സ്ഥാനത്ത് കാണാത്തതെന്തേ? വ്യവസായ മാലിന്യം കാരണം ചാലിയാര്‍ മരിച്ചതെങ്ങനെയെന്ന് കേരളക്കാര്ക്കറിയാം. കേരളത്തിലെ എല്ലാ പുഴകളും ജലസ്രോതസുകളും പഞ്ചായത്ത്/മുനിസിപ്പല്‍/കോര്പ്പറേഷന് വക മലിനീകരണംകൊണ്ട് നശിപ്പിക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരത്തെ “ഒരു ഔദ്യോഗിക മലിനീകരണം” കെങ്കേമം തന്നെ! ഇവയ്ക്കൊന്നുമെതിരെ ചെറുവിരല്‍പോലും അനക്കാന്‍ ആണത്തമില്ലാത്ത കുറെ ഷണ്ഡന്മാരെ പ്രകൃതിസ്നേഹി കുപ്പായം അണിയിച്ച് ശബരിമലക്കെതിരെ ഓരിയിടാന്‍ നിരത്തിനിര്‍ത്തിയിരിക്കുന്ന ശബരിമല വിരുദ്ധ ശക്തികളെ തിരിച്ചറിയുക, പരാജയപ്പെടുത്തുക.
2010-ല്‍ മകരവിളക്ക് ദര്‍ശനത്തിന് പുല്മേട്ടില് നിന്നിരുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെ സംഘടിത കുതന്ത്രങ്ങളിലൂടെ ഭയാക്രാന്തരാക്കി ഓടിച്ച് നൂറിലേറെ ആളുകള്‍ മരിക്കുകയും ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തസംഭവം ഈ ശബരിമല വിരുദ്ധ ലോബിയുടെ ‘ഒളിപ്പോരു’ തന്നെയാണ്! അന്വേഷണങ്ങള്‍ എല്ലാംതന്നെ വെറും പ്രഹസനങ്ങള്‍ മാത്രം ആയിരുന്നു. ചവിട്ടേറ്റ് മരിച്ച ഹിന്ദു തീര്‍ത്ഥാടകര്‍ക്ക് അര്‍ഹതപ്പെട്ട യാതൊരു ആനുകൂല്യങ്ങളും സംസ്ഥാന സര്‍ക്കാരോ, ദേവസ്വം ബോര്‍ഡോ നല്‍കിയില്ല! അതേസമയം അവിടെ ചവിട്ടേറ്റ് മരിച്ചുവീണത് ക്രൈസ്തവരോ, മുസ്ലീങ്ങളോ ആയിരുന്നെങ്കില്‍ എന്തായേനെ കഥ! കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം നല്കിയേനെ; മറ്റാനുകൂല്യങ്ങളും! മരിച്ചത് ഹിന്ദുക്കളായതുകൊണ്ട് “മരണാനന്തര അവഗണന” തുടര്‍ന്നും നല്കി!
2011-ല്‍ “മുല്ലപ്പെരിയാര്‍” എന്ന കള്ളപ്രചരണം വ്യാപകമായി തമിഴ്നാട്ടില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തിയതിന്റെ ഫലമായി ആ സംസ്ഥാനത്തുനിന്നും വരേണ്ടിയിരുന്ന തീര്‍ത്ഥാടകരുടെ സംഖ്യയില്‍ 30 ശതമാനം വരെ കുറവുണ്ടായി. ആനുപാതികമായ വരുമാനക്കുറവുണ്ടായെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും സമ്മതിച്ചിട്ടുണ്ട്. ഈ കുതന്ത്രം മേലിലും ഉണ്ടായേക്കാവുന്നതാണ്.
ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന ഉറപ്പില്‍ പറഞ്ഞിരിക്കുന്നത് “ടൈഗര്‍ റിസര്‍വ്വ് ഏരിയായിലെ തീര്‍ത്ഥാടകരുടെ എണ്ണം” പരിമിതപ്പെടുത്തും എന്നാണ്. കേട്ടാല്തന്നെ അറിയാം ഇത് ശബരിമലയെ തകര്‍ക്കുവാന്‍ വേണ്ടി മാത്രം നല്‍കിയിരിക്കുന്ന ഉറപ്പാണെന്ന്. ഏത് മതവിഭാഗക്കാരോ ആയിക്കോട്ടെ- അവരിലെ തീര്‍ത്ഥാടകരുടെ എണ്ണം തീരുമാനിക്കുവാന്‍ കേന്ദ്രസര്‍ക്കാരിന് എന്തവകാശം? അതാത് മതങ്ങളിലെ വിശ്വാസി സമൂഹങ്ങള്‍ക്ക് മാത്രമാണതിനവകാശമുള്ളത്. മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനോ, എടത്വാപ്പള്ളി പെരുനാളിനോ ഇത്ര തീര്‍ത്ഥാടകരേ പാടുള്ളൂവെന്ന് നിയന്ത്രണമേര്‍പ്പെടുത്തുവാന്‍ കേന്ദ്രസര്‍ക്കാരിന് ചങ്കൂറ്റമുണ്ടോ? ഹജ്ജിന് പോകുന്നവരുടെ എണ്ണം പ്രതിവര്‍ഷം എത്രമാത്രം കൂട്ടാമെന്ന് ഗവേഷണം നടത്തിയിരിക്കുന്ന ഒരു കേന്ദ്രസര്‍ക്കാരിന് ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുവാന്‍ എന്ത് ധാര്‍മ്മികാവകാശമാണുള്ളത്? ഇവര്‍ കൊടുത്ത് ഏറ്റുപറഞ്ഞ പ്രകാരം സുപ്രീംകോടതി ഉത്തരവിട്ടാല്‍ അതിന്‍പ്രകാരം ഇറക്കപ്പെടാവുന്ന “ശബരിമല തീര്‍ത്ഥാടന മാര്‍ഗനിര്‍ദ്ദേശങ്ങള്‍” എന്താക്കെയായിരിക്കും? “ഒന്നില്‍ കൂടുതല്‍ തവണ ശബരിമലയ്ക്ക് പോയിട്ടുള്ളവര്‍ക്ക് ഇനി മേലില്‍ ശബരിമല പോകാന്‍ അനുമതി ഉണ്ടായിരിക്കുന്നതല്ല”- ഇത്തരമൊരു സര്‍ക്കുലര്‍ ഹിന്ദുവിരുദ്ധ കേന്ദ്രസര്‍ക്കാര്‍ തീര്‍ച്ചയായും ഇറക്കുവാന്‍ സാധ്യതയുണ്ട്. കേരളത്തില്‍നിന്നുള്ള ക്രൈസ്തവ-മുസ്ലീം മതലോബിയുടെ ശക്തമായ സമ്മര്‍ദ്ദത്തിന് വഴങ്ങി, റോമന്‍ നിര്‍ദ്ദേശപ്രകാരം ഇറ്റാലിയന്‍-സോണിയയുടെ അനുമതിയോടെ മാത്രമേ ഇത്തരമൊരു കടന്നകൈ നടപ്പിലാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുകയുള്ളൂവെന്നത് ഉറപ്പാണ്. വളരെ ബുദ്ധിപൂര്‍വ്വം ഗൂഢാലോചന നടത്തി മേറ്റ്ല്ലാ മാര്‍ഗങ്ങളും പരാജയപ്പെട്ടിടത്ത് നിയമത്തിന്റെ കുന്തമുന സുപ്രീംകോടതി ഉത്തരവിന്റെ രൂപത്തില്‍ ഹിന്ദുസമൂഹത്തിന്റെ നെഞ്ചില്‍ കുത്തിയിറക്കി കൂട്ടക്കൊല നടത്തുവാനുള്ള നാണംകെട്ട തന്ത്രമാണ് ഇത്. ഇതിന്റെ പിന്നിലെ കുതന്ത്രത്തെപ്പറ്റി ഭാരതത്തിലെ ഹിന്ദു ജനത ഉണര്‍വ്വോടെ ചിന്തിക്കണം. ആഗോളതലത്തില്‍ ഇത് ചര്‍ച്ചാവിഷയമാക്കണം. എല്ലാ രാജ്യങ്ങളില്‍നിന്നും പ്രതിഷേധ സന്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിലേക്ക് പ്രവഹിക്കണം.
കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന സ്റ്റേറ്റ്മെന്റ് ഹിന്ദു സംഘടനകളുടെ ആവശ്യവും പ്രതിഷേധവും മാനിച്ച് പിന്‍വലിക്കുകയും ആഗോള ഹിന്ദു സമൂഹത്തോട് മാപ്പ് പറയുകയും ചെയ്യണം. ടൈഗര്‍ റിസര്‍വ് ആക്ട് നിലവില്‍ വരുന്നതിനും ആയിരക്കണക്കിന് മുമ്പേ നിലവിലിരുന്നതാണ് ശബരിമല ദേവസ്ഥാനം. ആ ഒറ്റക്കാരണം കൊണ്ടുതന്നെ ശബരിമല ദേവസ്ഥാനത്തിന്റെ സംരക്ഷണത്തിനാകണം കടുവാ സംരക്ഷണത്തേക്കാള്‍ മുന്തിയ പ്രാധാന്യം നല്‍കേണ്ടത്. “ധര്‍മ്മ ശാസ്താവിന്റെ പൂങ്കാവനം” എന്ന് പുരാതനകാലം മുതലേ അറിയപ്പെട്ടുവരുന്നതും, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അതിര്‍ത്തിക്കല്ലുകള്‍ ഔദ്യോഗികമായി സ്ഥാപിച്ച് സംരക്ഷിച്ച് വരുന്നതുമായ പൂങ്കാവനത്തിലേക്ക് എത്ര തീര്‍ത്ഥാടകര്‍ ഒരുവര്‍ഷം വരണമെന്നതിന്മേല് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുവാന്‍ ഇന്ത്യന്‍ ഭരണഘടനപ്രകാരം കേന്ദ്രസര്‍ക്കാരിന് ഒരു അധികാരവും ഇല്ല. ഇത് വളരെ നന്നായി അറിയാവുന്നതുകൊണ്ട് വളഞ്ഞ വഴിയിലൂടെ ഈ വിഷയത്തില്‍ ഒരു സുപ്രീംകോടതി ഉത്തരവ് നേടിയെടുത്തിട്ട് അതിന്റെ മറവില്‍ ശബരിമല വിരുദ്ധ- ഹിന്ദു വിരുദ്ധ ലോബികളുടെ താല്‍പ്പര്യങ്ങള്‍ ഔദ്യോഗിക സംവിധാനങ്ങളെ കുറ്റകരമായ രീതിയില്‍ ദുരുപയോഗം ചെയ്തുകൊണ്ട് നടപ്പിലാക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുന്നത്.
വളരെ ഗുരുതരങ്ങളായ ഭവിഷ്യത്തുകളാണ് ഈ വിഷയത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്. പ്രത്യക്ഷത്തില്‍ വളരെ ലളിതമെന്ന് തോന്നുമെങ്കിലും ഭാവിയില്‍ വളരെ ഗുരുതരങ്ങളായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു നിയമക്കുരുക്കിലേക്ക് ഹിന്ദുസമൂഹത്തെ വലിച്ചെറിയുകയാണ് കേന്ദ്രസര്‍ക്കാരും ഹിന്ദുവിരുദ്ധ ശക്തികളും കൂടി ചെയ്തുകൊണ്ടിരിക്കുന്നത്. ഉടന്‍തന്നെ സകല ഹിന്ദു സംഘടനകളും, ധര്‍മ്മസ്നേഹികളും ഈ കുത്സിത നീക്കത്തിനെതിരെ രംഗത്തുവരിക! മറ്റൊരു “രണ്ടാം നിലയ്ക്കല്‍ സമരം”- ആണിത്! വിജയം മാത്രമാകട്ടെ നമ്മുടെ ലക്ഷ്യം!
പി.അശോക് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: