ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നു വീണ് പെയിലറ്റുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.എയര്‍ഷോയ്‌ക്കിടെയാണ് വിമാനം തകര്‍ന്നുവീണത്.പടിഞ്ഞാറന്‍ ജാവയിലാണ് സംഭവം. മൂന്ന് സീറ്റുള്ള ബ്രാവോ എ എസ്202 വിമാനമാണ് തകര്‍ന്നുവീണത്.അഞ്ചു തവണ അഭ്യാസ പ്രകടനം നടത്തിയതിനുശേഷമാണ് വിമാനം സമീപത്തെ വ്യോമസേന വെയര്‍ ഹൗസ് കെട്ടിടത്തിനു മുകളിലേക്ക് തകര്‍ന്നു വീണതെന്ന് വ്യോമസേന വക്താവ് കൂട്ടിച്ചേര്‍ത്തു.അപകടം എങ്ങനെയാണ് ഉണ്ടായതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മോശം കാലാവസ്ഥയാണ് അപകടകാരണമായതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: