ന്യൂദല്‍ഹി: ദല്‍ഹിയില്‍ സ്വകാര്യബാങ്കിലേക്ക് കൊണ്ടുപോയ രൂപ കൊള്ളയടിച്ച സംഭവത്തില്‍ ഒഴിഞ്ഞ പണപ്പെട്ടികള്‍ പോലീസ് കണ്ടെടുത്തു.ഖിര്‍ക്കി ഗ്രാമത്തില്‍ നിന്ന് പണമെടുത്തതിനുശേഷം ഉപേക്ഷിച്ച നിലയിലാണ് പെട്ടികള്‍ കണ്ടെത്തിയത്.രാവിലെ മുതല്‍ പെട്ടികള്‍ ഇവിടെ കണ്ടിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു .രണ്ട് പെട്ടികളും തുറന്ന നിലയിലായിരുന്നു.പണമുള്‍പ്പെടെ വാഹനവുമായാണ് മോഷ്ടാക്കള്‍ കടന്നുകളഞ്ഞത്.പിന്നീട് വാഹനം കണ്ടെത്തിയിരുന്നു.
മോഷ്ടാക്കള്‍ അപഹരിച്ച വാഹനം കണ്ടെത്തിയതിനു സമീപത്തുള്ള ഖിര്‍ക്കി ഗ്രാമത്തില്‍ നിന്നാണ് പെട്ടിയും കണ്ടെത്തിയത്.അതുകൊണ്ട് തന്നെ സംഭവത്തിനു പിന്നില്‍ പ്രദേശിക മോഷ്ടാക്കള്‍ തന്നെയാണ് സംശയം ബലപ്പെട്ടിട്ടുണ്ട്.അതേസമയം കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന് മരിച്ചു.ആള് ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്ന മുനിസിങ്ങാണ് ഉച്ചയോടെ മരിച്ചത്. ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മില്‍ നിക്ഷേപിക്കാനുള്ള പണമടങ്ങിയ വാനാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മോഷ്ടാക്കള്‍ തട്ടിക്കൊണ്ടു പോയത്.ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: