കാഞ്ഞങ്ങാട് : മൂന്നു വര്‍ഷം മുമ്പ് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന വ്യാജ പാസ്പോര്‍ട്ട് അന്വേഷണം മരവിച്ച അവസ്ഥയായി. കാഞ്ഞങ്ങാട് എഎസ് പി എച്ച് മഞ്ചുനാഥിണ്റ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നടത്തിവന്ന അന്വേഷണം പൂര്‍ണമായും നിര്‍ത്തലാക്കി. പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുവന്ന 149 കേസുകളില്‍ 135 കേസുകളുടെ അന്വേഷണം എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇണ്റ്റേണല്‍ സെക്യൂരിറ്റി ഇന്‍വെസറ്റിഗേഷന്‍ ടീമിന് കൈമാറി. ഇനി 14 കേസുകള്‍ കൈമാറാനുണ്ട്. ഇവ സംബന്ധിച്ച ഉത്തരവ് എത്തിയാല്‍ ഇതും കൈമാറാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണ്. മൂന്നുവര്‍ഷം മുമ്പ് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് കാഞ്ഞങ്ങാട് സബ് ഡിവിഷന് കീഴില്‍ ഇരുന്നൂറോളം ആളുടെ വ്യാജ മേല്‍വിലാസത്തിലും വ്യാജ രേഖയിലുമാണ് പാസ്പോര്ട്ടുകള് സംഘടിപ്പിക്കപ്പെട്ടത്. ഇതില്‍ എഴുപത്തിയഞ്ച് ശതമാനം പേരും സ്വന്തം പാസ്പോര്ട്ടുകള് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തട്ടിപ്പിന് വിധേയമായതു വഴിയും ക്രിമിനല്‍ കേസുകളില്‍ പ്രതികളായതും മൂലമാണ് കാഞ്ഞങ്ങാട്ടെ ട്രാവല്‍ ഏജണ്റ്റുമാര്ക്ക് കാല് ലക്ഷം മുതല്‍ അരലക്ഷം രൂപ വരെ നല്കി വ്യാജ പാസ്പോര്ട്ടുകള് സംഘടിപ്പിച്ചതെന്നു വ്യക്തമായിരുന്നു. അമ്പതിലേറെ പാസ്പോര്ട്ടുകള് രാജ്യാന്തര കുറ്റവാളികളും മയക്കുമരുന്ന് കടത്ത് തീവ്രവാദ സംഘം എന്നിവര്‍ക്കാണ് തരപ്പെടുത്തികൊടുത്തതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിനെ തുടര്‍ന്നു ൬൩ പാസ്പോര്ട്ടുകള് അടിയന്തിര പ്രാധാന്യത്തോടെ കണ്ടുകെട്ടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിണ്റ്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുകയും ലക്ഷങ്ങള്‍ വാങ്ങി തീവ്രവാദി സംഘങ്ങള്‍ക്ക് വ്യാജപാസ്പോര്‍ട്ട് തരപ്പെടുത്തിക്കൊടുത്ത ട്രാവല്‍ ഉടമകളെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ ഏതു വിധേനയും അന്വേഷണം അട്ടിമറിക്കാന്‍ തട്ടിപ്പുസംഘം നീക്കം ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: