ചങ്ങനാശ്ശേരി: നഗരത്തില്‍ അലഞ്ഞു തിരിഞ്ഞുനടന്ന കന്നുകാലിയെ നഗരസഭ പിടിച്ചെടുത്ത പശുവിനെ മോഷ്ടാക്കള്‍ തട്ടിക്കൊണ്ടുപോയി. ചങ്ങനാശ്ശേരി റവന്യൂ ടവറിനു സമീപം അലഞ്ഞുതിരിഞ്ഞു നടന്ന പശുവിനെ നഗരസഭയുടെ അധീനതയില്‍ സൂക്ഷിച്ചു വരികയായിരുന്നു. വ്യാഴാഴ്ച രാത്രിയിലായിരിക്കും മോഷണം നടന്നതെന്നു കരുതുന്നു. ഗര്‍ഭപാത്രം പുറത്തുചാടിയ പശുവിനെ ചികിത്സിച്ചു ഭേദമാക്കിയ നഗരസഭയുടെ അധീനതയില്സംരക്ഷിച്ച പശുവിനെ കഴിഞ്ഞയാഴ്ച മോഷണം നടത്തി കശാപ്പുചെയ്ത സംഭവം നിലനില്‍ക്കെയാണ് വീണ്ടും വശുവിനെ മോഷ്ടിച്ചത്. പശുവിനെ കശാപ്പുചെയ്തവര്ക്കെതിരെ കേസെടുത്തെങ്കിലും പ്രതികളെ ജാമ്യത്തില്‍ വിടുകയായിരുന്നു നഗരത്തില്‍ അലഞ്ഞു തിരിഞ്ഞുനടക്കുന്ന കന്നുകാലികളെ നഗരസഭ പിടിച്ചെടുക്കുമെന്നും പശുവിന്റെ ഉടമസ്ഥര്‍ നഗരസഭയിലെത്തി അടയാള സഹിതം ഹാജരാക്കിയാല്‍ പിഴയും സംരക്ഷണ ചെലവും അടയ്ക്കണമെന്ന് മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചുരുന്നു വെള്ളിയാഴ്ച പകല്‍ മൂന്നിന് മുമ്പായി ഉടമ ഹാജരായില്ലെങ്കില്‍ ലേലം ചെയ്തു തൊടുക്കുമെന്നും മുനിസിപ്പല്‍ സെക്രട്ടറി വ്യക്തമാക്കിയതിനു പുറമേയാണ് പശുമോഷണം പോയതോടെ മുനിസിപ്പല്‍ സെക്രട്ടറി പോലീസില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: