കൊച്ചി: വടക്കന്‍ പറവൂര്‍ താലൂക്കില്‍ കോട്ടുവള്ളി വില്ലേജില്‍ സര്‍വ്വെ 359/8ല്‍ 45 സെന്റ് വിസ്തീര്‍ണം ഉള്ളതും കോടികള്‍ വിലമതിക്കുന്നതും വ്യക്തമായ റവന്യൂ രേഖകള്‍ ഉള്ളതുമായ റോഡ് പുറമ്പോക്ക് ഭൂമി സ്വകാര്യ വില്ലാ നിര്‍മാണ കമ്പനി അനധികൃതമായി കയ്യേറിയതിനെതിരെ ജനകീയ പ്രവര്ത്തകന് സേവ്യര്‍ കല്ലൂര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. റോഡ് പുറമ്പോക്ക് ഭൂമി കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍, ജില്ലാ സര്‍വ്വെ സുപ്രണ്ട്, ജില്ലാ ഹെഡ്സര്വ്വെയര്, പറവൂര്‍ താലൂക്ക് തഹസില്‍ദാര്‍, പിഡബ്ല്യുഡി എഞ്ചിനീയര്‍, താലൂക്ക് സര്‍വ്വെയര്‍, കോട്ടുവള്ളി വില്ലേജ് ഓഫീസര്‍, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതികള്‍ നല്‍കിയിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും റോഡ് പുറമ്പോക്ക് കയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടികള്‍ എടുക്കാത്തതും കയ്യേറ്റക്കാരന്റെ സ്വാധീനങ്ങള്‍ക്ക് വഴങ്ങി നിലവിലെ സര്‍വ്വെ സ്കെച്ചുകളില്‍ കൃത്രിമം നടത്തി സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്താന്‍ ഒത്താശ ചെയ്തത് കൊടുത്തതിനാണ് ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: