പാലാ: നിര്‍ധനരും കിടപ്പുരോഗികളുമായവര്ക്ക് ആശ്വാസമായി സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പാലാ നഗരസഭയില്‍ ആരംഭിക്കും. നഗരസഭ അതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്ന കാന്‍സര്‍ രോഗികള്‍, ഹൃദയ, ശ്വാസകോശരോഗികള്‍, ശരീരം തളര്‍ന്ന് കിടപ്പിലായവര്‍, ദീര്‍ഘകാല ചികിത്സ ആവശ്യമുള്ള പ്രമേഹ രോഗികള്‍, ആസ്തമ രോഗികള്‍, അപസ്മാര രോഗികള്‍, വൃക്കകളുടെ പ്രഴര്ത്തനം തകരാറിലായവര്‍ ദീര്‍ഘകാല മാനസിക രോഗമുള്ളവര്‍, പ്രായാധിക്യം മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ തുടങ്ങി പരസഹായം ആവശ്യമുള്ളവര്‍ക്ക് കൊതാങ്ങുമായി നഗരസഭയും ആരോഗ്യവകുപ്പും കൈകോര്‍ക്കുന്നു.
നഗരസഭയിലെ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭഘട്ട പരിശീലനം വൈസ് ചെയര്മാന് ഡോ. ചന്ദ്രികാദേവിയുടെ അദ്ധ്യക്ഷതയില്‍ ചെയര്മാന് കുര്യാക്കോസ് പടവന് ഉദ്ഘാടനം ചെയ്തു. വീടുകള്‍ കേന്ദ്രീകരിച്ചുള്ള ചികിത്സയാണ് പാലിയേറ്റീവ് കെയര്‍ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ബിനു പുളിക്കക്കണ്ടം, ഷാജു തുരുത്തേല്‍, ബറ്റിഷാജു, ജനറല്‍ ഹോസ്പിറ്റര്‍ സൂപ്രണ്ട് ഡോ. ഉല്പലാദേവി, കോഡിനേറ്റര്‍ ടോമി ജോര്‍ജ്, ഡോ. അജു മറിയം ജോണ്‍, ഡോ. ജയിസ് ബാബു, കൗണ്‍സിലര്‍മാരായ പി.കെ. മധുപാറയില്, സാബു എബ്രഹാം, തോമസ് പീറ്റര്‍, തോമസ് മൂലംകുഴയ്ക്കല്‍, നീനാ ജോര്‍ജ്, ഗ്രേസിക്കുട്ടി കുര്യാക്കോസ്, ജൂലിയറ്റ് ജോബി, സാലി ഷാജു, ലിജി ബിജു, മായ പ്രദീപ്, പുഷ്പമ്മ രാജു, സെക്രട്ടറി എന്‍. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: