ശ്രീനഗര്‍: അക്രമത്തിലൂടെ ഒരു പ്രശ്നത്തിനും പരിഹാരം കാണാനാകില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. സഹിഷ്ണുതയുള്ള ഒരു സമൂഹമാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ പ്രണബ് ഗൗരവമേറിയ പ്രശ്നങ്ങള്‍ക്ക് ഔചിത്യത്തോടെ ഉടന്‍ പരിഹാരം കാണേണ്ടതുണ്ടെന്നും പറഞ്ഞു. രാഷ്ട്രപതിയായതിന് ശേഷം ആദ്യമായി കാശ്മീരിലെത്തിയതായിരുന്നു പ്രണബ് മുഖര്‍ജി. എല്ലാ കാശ്മീരികള്‍ക്കും തുല്യ പദവിയും അവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി ഓഫ് കാശ്മീരില്‍ പതിനെട്ടാമത് ബിരുദദാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രണബ് മുഖര്‍ജി.
സമൂഹത്തില്‍ സഹിഷ്ണുത വളര്‍ത്തേണ്ട ആവശ്യകത ഉയര്‍ത്തിക്കാട്ടണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു. രാഷ്ട്രീയമായി പക്വതയാര്ജ്ജിച്ചതും സാമ്പത്തികമായി ശക്തമായതുമായ ഒരു രാഷ്ട്രത്തെ കെട്ടിപ്പടുക്കാന്‍ രാജ്യത്തെ യുവജനങ്ങള്ക്കാകുമെന്ന് താന്‍ വിശ്വസിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: