ചങ്ങനാശ്ശേരി: മനയ്ക്കച്ചിറ കോളനിയില്‍ അനധികൃതമായി നിര്‍മ്മിച്ച പ്രാര്‍ത്ഥനാലയത്തിന്റെ ഉദ്ഘാടനം നാട്ടുകാര്‍ തടഞ്ഞു. നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്ത് മനയ്ച്ചിറ ഫിലഷെല്ഫ്യ ദൈവസഭയുടെ പേരിലാണ് ആലയം പണിത് ഉയര്‍ത്തിയത്. എന്നാല്‍ ഈ കെട്ടിടത്തിന് നഗരസഭ അനുമതി നല്‍കിയിട്ടില്ല. ഒരാഴ്ചകൊണ്ട് പണിതെടുത്ത ആലയത്തിന്റെ സമര്‍പ്പണവും ഉദ്ഘാടന സമ്മേളനവും ഇന്നലെ രാവിലെ നടത്താനിരിക്കേയാണ് നാട്ടുകാര്‍ ഇടപെട്ടത്. അനധികൃതമായി മണ്ണിട്ട് നിുകത്തിയതാണ് കെട്ടിടം. പണിതുര്‍ത്തിയ കെട്ടിടത്തില്‍ താമസിക്കാനാണെന്നാണ് അയല്‍വാസികളോടെ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രാര്ത്ഥനാലയമാണെന്നും മതപരിവര്‍ത്തന കേന്ദ്രമാണെന്നും നാട്ടുകാര്‍ അറിയുന്നത്. ഒടുവില്‍ നാട്ടുകാരും ഹൈന്ദവ പ്രസ്ഥാനങ്ങളുടെ നേതാക്കളും സംഘടിച്ചെത്തിയതോടെ ശുശ്രൂഷയ്ക്കായി എത്തിയവര്‍ മുങ്ങുകയായിരുന്നു. നഗരസഭാ അധികൃതര്‍ സംഭവസ്ഥലത്തെത്തിയതോടെയാണ് കെട്ടിടത്തിന് അനുമതി നല്‍കിയിട്ടില്ല എന്ന് നാട്ടുകാര്‍ അറിഞ്ഞത്. അഖിലകേരള ചേരമര്‍ മഹാസഭയുടെ താലൂക്ക് പ്രസിഡന്റ് വിജയനും സ്ഥലത്തെത്തി. നഗരസഭയുടെ അനുമതിയില്ലാതെയാണ് കെട്ടിടം പണിഞ്ഞത് എന്നറിഞ്ഞതോടെ രംഗം വഷളായി. ഇന്ത്യന്‍ നാഷണല്‍ ചെയര്മാന് പാസ്റ്റര്‍ ജോസഫ് സി. ജോസഫ്, പാസ്റ്റര്‍ വര്‍ഗ്ഗീസ് ജേക്കബ് എന്നിവരാണ് ഉദ്ഘാടന സമ്മേളനത്തില്‍ എത്തിയിരുന്നത്. അനധികൃതമായി പ്രര്ത്ഥനാലയം പണിതവര്‍ക്കെതിരെ കേസെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: