വാഷിംഗ്ടണ്‍: കൊല്ലപ്പെട്ട അല്‍- ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ വധവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ കമ്മീഷന് അടുത്തമാസം സമര്‍പ്പിക്കുമെന്ന് പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖാര് പറഞ്ഞു. റിപ്പോര്‍ട്ടിനു വേണ്ടി കാത്തിരിക്കുകയാണ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞതിനെക്കുറിച്ച് അന്വേഷിക്കുന്ന സ്വതന്ത്രകമ്മീഷനാണ് പാക് പാനല്‍. അബൊട്ടാബാദ് കമ്മീഷനെന്ന് പേരിലറിയപ്പെടുന്ന ഈ പാനല്‍ കഴിഞ്ഞ വര്‍ഷം മെയ് രണ്ടിലാണ് പാക് സര്‍ക്കാര്‍ രൂപം നല്‍കിയത്. പാകിസ്ഥാനില്‍ ബിന്‍ ലാദന് ഉണ്ടായിരുന്ന കാലത്തെ കുറിച്ച് മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനും പാക് സര്‍ക്കാര്‍ പാനലിന് അധികാരം നല്‍കിയിരുന്നു.
വാഷിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മറുപടി പറയവേയാണ് ഹിന റബ്ബാനി ഖാര് ഇക്കാര്യം വ്യക്തമാക്കിയത്. ലാദന് പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിഞ്ഞതറിഞ്ഞ് അമേരിക്കക്കാരെക്കാള്‍ ഞെട്ടിയത് പാക്കിസ്ഥാനിലെ ജനങ്ങളാണെന്നും ഹിന റബ്ബാനി ഖാര് പറഞ്ഞു. അന്വേഷണം നടക്കുന്നതിനാലാണ് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാഞ്ഞതെന്നും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നാലുടന് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
അമേരിക്കന്‍ അന്വേഷണ ഏജന്‍സി പറയുന്നതുപോലെ ലാദന്റെ ഒളിത്താവളത്തെക്കുറിച്ച് പാക്ക് സര്‍ക്കാറിന് അറിയില്ലായിരുന്നുവെന്നും ഖാര് പറഞ്ഞു. ലാദന് വധത്തില്‍ എന്തുകൊണ്ടാണ് തങ്ങള്‍ ഒന്നും ചെയ്യാതിരുന്നതെന്ന് പിന്നീട് എല്ലാവര്ക്കും മനമസിലാകും. ഈ വിഷയത്തില്‍ തങ്ങള്‍ കൂടുതല്‍ സമയം ആവശ്യമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ലാദനെ പിടികൂടാന്‍ അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.ഐയെ സഹായിച്ച പാക് ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയെ അമേരിക്ക ഒരു ഹീറോയെപ്പോലെയാണ് കാണുന്നത്.
എന്നാല്‍ അഫ്രീദിക്ക് 30 വര്‍ഷം തടവ് വിധിച്ചിരിക്കുകയാണ്. ഡോക്ടറെ ഒരു ഹീറോയായി പാക്കിസ്ഥാന് കാണാന്‍ സാധിക്കില്ലെന്നും ഖാര് പറഞ്ഞു. ജനങ്ങള്‍ നിയമത്തില്‍ വിശ്വസിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ലാദനെപ്പോലെ ഭാവിയില്‍ ഡോക്ടര്‍ മാറില്ലെന്ന് ആര്‍ക്കറിയാമെന്നും പോളിയോ നിര്മ്മാര്ജനമപദ്ധതിയില് കുട്ടികള്‍ക്ക് നല്‍കുന്നത് എന്താണെന്ന് എങ്ങനെ അറിയാന്‍ സാധിക്കുമെന്നും ഖാര് ആശങ്ക അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മെയിലാണ് ലാദനെ അമേരിക്കന്‍ സൈന്യം വധിച്ചത്. ലാദന് വധം അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ഏറെ ഉലച്ചിരുന്നു. സൈന്യത്തെ സഹായിച്ച പാക് ഡോക്ടര്‍ക്ക് തടവ് ശിക്ഷവിധിച്ചതും അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. പാക്കിസ്ഥാനില്‍ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കിക്കൊടുക്കുന്നത് സര്‍ക്കാരിന്റെ അറിവോടെയാണെന്നും അമേരിക്ക ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണത്തെ തള്ളിക്കളയുന്ന വിധത്തിലാണ് ഇന്നലെ വിദേശകാര്യ മന്ത്രി ഹിനറാബ്ബാനി ഖാര് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: