കോട്ടയം: ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക് സ്കൂളിലെ 4 അദ്ധ്യാപികമാരെ പിരിച്ചുവിടുകയും 5 അദ്ധ്യാപികമാരെ പുറത്താക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്ത സ്കൂള്‍ മാനേജുമെന്റിന്റെ നടപടിയില്‍ കേരള അണ്‍എയ്ഡഡ് ആന്റ് പ്രൈവറ്റ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ടതിന്റെ പേരില്‍ അദ്ധ്യാപികമാരെ കഴിഞ്ഞ ജൂലൈ 23 ന് പിരിച്ചുവിടുകയും പിന്നീട് സമരത്തെയും ബഹുജനസമ്മര്ദ്ദത്തെയും തുടര്‍ന്ന് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. തിരിച്ചെടുത്തതിനുശേഷം ഈ അദ്ധ്യാപികമാരെ താഴ്ന്ന ക്ലാസ്സുകളിലേക്ക് തരംതാഴ്ത്തുക, ലീവ് നല്‍കാതിരിക്കുക, മാനസ്സികമായി പീഡിപ്പിക്കുക തുടങ്ങിയ പ്രതികാരനടപടികള്‍ മാനേജുമെന്റ് സ്വീകരിച്ചിരുന്നു. സിബിഎസ്ഇ ഡയറക്ട്രേറ്റിനു നല്കിയിരുക്കുന്ന പരാതി പിന്‍വലിപ്പിക്കാനായി അദ്ധ്യാപികമാരുടെമേല് സ്കൂള്‍ മാനേജുമെന്റ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അതിനു വഴങ്ങാതിരുന്നതിനേത്തുടര്ന്നാണ് ഇപ്പോള്‍ ഇവരെ പുറത്താക്കിയിരിക്കുന്നത്. അദ്ധ്യാപികമാരെ പുറത്താക്കുന്നത് അംഗീകരിക്കാവില്ലെന്ന് കെപിയുറ്റിഒ സംസ്ഥാന പ്രസിഡന്റ് ജയ്സണ്‍ ജോസഫും സെക്രട്ടറി വിദ്യാ ആര്. ശേഖറും പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: