കാലടി: നിഷ്കളങ്കതയുടെ നിറകുടമായ ശിശുക്കളെപ്പോലെ നിസഹായരാണെന്ന തോന്നലുണ്ടായാലെ ഈശ്വരാനുഗ്രഹമുണ്ടാകൂ എന്ന് മാതാ അമൃതാനന്ദമയിമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി പറഞ്ഞു. ചൊവ്വര മാതൃഛായ ബാലഭവനിലെ ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
പഠനകാര്യത്തിലായാലും തൊഴില്‍ മേഖലയിലായാലും ഏതിനും എളുപ്പവഴി തേടുന്നവരാണ് പുതിയ തലമുറ. അഹങ്കാരമില്ലാത്ത മനസ്സുള്ളവര്‍ക്കെ കണ്ണീര്വാര്ക്കാനാകൂ. കുട്ടികള്‍ക്ക് കാരണമില്ലാതെ കരയാന്‍ കഴിയും. അങ്ങനെയുള്ളവരിലേ ഈശ്വരന് കുടികൊള്ളൂവെന്നും തുടര്‍ന്ന് പറഞ്ഞു.
ഡയറക്ടര്‍ ഡോ. കെ.കൃഷ്ണകുമാറിനൊപ്പം ഇടപ്പള്ളി മാതാ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്ട്സ് ആന്റ് സയന്‍സിലെ 400ല്‍പ്പരം വിദ്യാര്‍ത്ഥിനികളും മാതൃഛായ സന്ദര്‍ശിക്കാനെത്തിയിരുന്നു. ഗ്രാമസേവാസമിതി പ്രസിഡന്റ് പ്രൊഫ. കെ.എസ്.ആര്.പണിക്കര്‍, കെ.എസ്.പ്രജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: