കാഞ്ഞങ്ങാട് : ഭാരതീയ മസ്ദൂറ്‍ സംഘം വിശ്വകര്‍മ്മ ജയന്തി തൊഴിലാളി ദിനമായി ആചരിക്കുന്നതിണ്റ്റെ ഭാഗമായി ഇന്ന് ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ വാന്‍ തൊഴിലാളി പ്രകടനങ്ങളും പൊതുയോഗങ്ങളും നടക്കും. തൃക്കരിപ്പൂരില്‍ രാവിലെ പത്ത് മണിക്ക് മിനി സ്റ്റേഡിയത്തില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം നഗരം ചുറ്റി ബസ്റ്റാണ്റ്റില് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗം ബിഎം എസ് സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി എം പി രാജീവന് ഉദ്ഘാടനം ചെയ്യും. എ വേണുഗോപാല്‍, കുഞ്ഞിക്കണ്ണന്, എ രാജീവന് തുടങ്ങിയവര്‍ പ്രസംഗിക്കും. നീലേശ്വരത്ത് രാവിലെ പത്ത് മണിക്ക് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണ്‍വെണ്റ്റ് ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന പ്രകടനം മാര്‍ക്കറ്റ് ജംഗ്ഷനില്‍ സമാപിക്കും. സംസ്ഥാന സമിതി അംഗം പി ദാമോദര പണിക്കര്‍, പൊതുയോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണന് കേളോത്ത്, ജില്ലാ ജോയിണ്റ്റ് സെക്രട്ടറി കെ കൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും. വെങ്ങാട് കുഞ്ഞിരാമന് അദ്ധ്യക്ഷം വഹിക്കും. ഹൊസ്ദുര്‍ഗ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ൩ മണിക്ക് നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്നാരംഭിക്കുന്ന പ്രകടനം മാന്തോപ്പ് മൈതാനിയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗം സഹകാര്‍ ഭാരതി അഖിലേന്ത്യാ സെക്രട്ടറി അഡ്വ കെ കരുണാകരന് ഉദ്ഘാടനം ചെയ്യും. ജില്ലാ ട്രഷറര്‍ പി പി സഹദേവന്, പി ഗോപി എന്നിവര്‍ പ്രസംഗിക്കും. എ വേണുഗോപാല്‍ അദ്ധ്യക്ഷം വഹിക്കും. വെള്ളരിക്കുണ്ട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ൩ മണിക്ക് നടക്കുന്ന പ്രകടനം നാട്ടക്കല്ലില്‍ നിന്ന് ആരംഭിച്ച് മാലോത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗം ബിഎം എസ് ജില്ലാ പ്രസിഡണ്ട് വി വി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യ വേദി ജില്ലാ ജനറല്‍ സെക്രട്ടറി പ്രവീണ്‍ കുമാര്‍ കോടോത്ത് പ്രസംഗിക്കും. മേഖല പ്രസിഡണ്ട് ടി തമ്പാന് നായര്‍ അ ദ്ധ്യക്ഷത വഹിക്കും. പാണത്തൂറ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ൩ മണിക്ക് പനത്തടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നാരംഭിക്കുന്ന പ്രകടനം പാണത്തൂറ് ടൗണില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗം രാഷ്ട്രീയ സ്വയം സേവക് സംഘം കാഞ്ഞങ്ങാട് ജില്ലാ പ്രചാരക് കെ മഹേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ ഇ സുകുമാരന്‍ പ്രസംഗിക്കും. മേഖല പ്രസിഡണ്ട് കെ മോഹന്‍ദാസ് അദ്ധ്യക്ഷം വഹിക്കും. ഉദുമ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂന്ന് മണിക്ക് നടക്കുന്ന പ്രകടനം പാലക്കുന്നില്‍ നിന്ന് ആരംഭിച്ച് ഉദുമയില്‍ സമാപിക്കും. രാഷ്ട്രീയ സ്വയം സേവക് സംഘം കാഞ്ഞങ്ങാട് ജില്ലാ കാര്യവാഹ് എ വേലായുധന് പൊതുയോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ ജോയിണ്റ്റ് സെക്രട്ടറി കെ കൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. കാസര്‍കോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്ത് മണിക്ക് പുതിയ ബസ്സ്റ്റാണ്റ്റില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം നഗരം ചുറ്റി കറന്തക്കാട് സമാപിക്കും. ജില്ലാ പ്രസിഡണ്ട് വി വി ബാലകൃഷ്ണന് പൊതുയോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ ജോയിണ്റ്റ് സെക്രട്ടറി എം കെ രാഘവന് പ്രസംഗിക്കും. മുള്ളേരിയ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ൩ മണിക്ക് നാരമ്പാടിയില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം മാര്‍പ്പിനടുക്കയില്‍ സമാപിക്കും. ബിഎം എസ് സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി എം പി രാജീവന് പൊതുയോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡണ്ട് എം ബാബു പ്രസംഗിക്കും. കുമ്പള മേഖലാ യൂണിറ്റിണ്റ്റെ ആഭിമുഖ്യത്തില്‍ പത്ത് മണിക്ക് വായാര്പദവില് നിന്ന് ആരംഭിക്കുന്ന പ്രകടനം മുളിഗദ്ദൈയില് സമാപിക്കും. ബിഎം എസ് ജില്ലാ വൈസ് പ്രസിഡണ്ട് കൊട്ടോടി നാരായണന് പൊതുയോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ്പ്രസിഡണ്ട് എ കേശവ പ്രസംഗിക്കും. ബദിയഡുക്ക മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബോള്‍ക്കട്ടയില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം ബദിയഡുക്ക ക്യാമ്പ്കോ പരിസരത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗം ജില്ലാ വൈസ് പ്രസിഡണ്ട് കൊട്ടോടി നാരായണന് ഉദ്ഘാടനം ചെയ്യും. ജില്ലാ ജോയിണ്റ്റെ സെക്രട്ടറി എ വിശ്വനാഥന് പ്രസംഗിക്കും. മഞ്ചേശ്വരം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അംഗധിപന്മാരില് നിന്നും ആരംഭിക്കുന്ന പ്രകടനം ഹൊസങ്കടിയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗം ബിഎം എസ് ജില്ലാ വൈസ് പ്രസിഡണ്ട് എ കേശവ ഉദ്ഘാടനം ചെയ്യും. ടി കമലാക്ഷ, എ നാരായണന് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: