കണ്ണൂറ്: സംഘപ്രവര്ത്തനത്തിനായുള്ള നിരവധി പതിറ്റാണ്ടുകള്‍ നീണ്ട അവിശ്രമമായ ഭാരത പര്യടനങ്ങള്‍ക്കിടയില്‍ ഇവിടുത്തെ ഗ്രാമങ്ങളെയും ജനങ്ങളെയും അടുത്തറിയാനും അവരുടെ ജീവിത പുരോഗതിയ്ക്കായുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിക്കാനും ശ്രമിച്ച മഹാമനീഷിയായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച ആര്‍എസ്എസ് മുന്‍ സര് സംഘചാലക് സുദര്‍ശന്‍ജിയെന്ന് ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ. കെ.കെ.ബാലറാം പറഞ്ഞു. കണ്ണൂറ് രാഷ്ട്രമന്ദിരത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ടെലികമ്മ്യൂണിക്കേഷന്‍ രംഗത്താണ് സുദര്‍ശന്‍ജി ബിരുദം നേടിയതെങ്കിലും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളായ കുടിവെള്ളവും സ്വദേശി ഉല്‍പ്പന്നങ്ങളുടെ പ്രചാരത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമാണ് അദ്ദേഹം മുന്‍തൂക്കം നല്‍കിയത്. ഏത് വിഷയത്തെയും സൂക്ഷ്മനിരീക്ഷണത്തിലൂടെ അപഗ്രഥിക്കാനുള്ള അദ്ദേഹത്തിണ്റ്റെ കഴിവ് അസാമാന്യമായിരുന്നു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വിവിധ പ്രസ്ഥാനങ്ങള്‍ കലഹിക്കുന്ന കാലഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായ ആര്എസ്എസിണ്റ്റെ സര്‍വ്വോന്നത പദവിയായ സര്‍സംഘചാലക് സ്ഥാനം സ്വമേധയാ ഒഴിഞ്ഞ് കഴിവുറ്റ മറ്റൊരു വ്യക്തിത്വത്തെ കണ്ടെത്തി പദവി ഏല്‍പ്പിക്കാന്‍ തയ്യാറായ അപൂര്‍വ്വ വ്യക്തിത്വമായിരുന്നു സുദര്ശന്ജിയുടെതെന്നും ബാലറാം അനുസ്മരിച്ചു. ആദര്‍ശ പ്രേരണയാല്‍ പ്രവര്‍ത്തിക്കുന്ന സമ്പൂര്‍ണ മനുഷ്യനെ സൃഷ്ടിക്കുന്ന പ്രസ്ഥാനമായ ആര്‍എസ്എസ് നാളിതുവരെ തളര്‍ച്ചയോ, പിളര്പ്പോ ഇല്ലാതെ മുന്നോട്ട് പോകുന്ന ഏക പ്രസ്ഥാനമാണെന്നും അത്തരത്തിലുള്ള സംഘത്തിണ്റ്റെ ഉത്തമ മാതൃകയാണ് സുദര്ശന്ജിയെന്നും ബാലറാം പറഞ്ഞു. ജസിന് ജിഷ്ണുദാസ് സ്വാഗതം പറഞ്ഞു. തലശ്ശേരി: ആര്‍എസ്എസ് സര്‍സംഘചാലക് ആയിരുന്ന കെ.എസ്.സുദര്‍ശന്‍ജിയുടെ ദേഹവിയോഗത്തില്‍ തലശ്ശേരിയില്‍ അനുശോചന യോഗം ചേര്‍ന്നു. തലശ്ശേരി സവര്‍ക്കര്‍ സദനത്തില്‍ നടന്ന അനുശോചന യോഗത്തില്‍ വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന് അനുസ്മരണ പ്രഭാഷണം നടത്തി. ൬ പതിറ്റാണ്ടിലേറെ കാലം നിസ്വാര്‍ത്ഥ പ്രചാരകനായി പ്രവര്‍ത്തിച്ച സുദര്‍ശന്‍ജിയുടെ വിയോഗം ഭാരതത്തിന് കനത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു പുരുഷജന്മം പൂര്‍ണമായും രാഷ്ട്രസേവനത്തിനായി ഉഴിഞ്ഞുവെച്ച മഹാനുഭവണ്റ്റെ ജീവിതം രാഷ്ട്രസ്നേഹികള്‍ക്ക് മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസും പ്രഭാഷണം നടത്തി. പി.പി.സുരേഷ്ബാബു ആമുഖ ഭാഷണം നടത്തി. കെ.എസ്.സുദര്‍ശന്‍ജിയുടെ ദേഹവിയോഗത്തില്‍ ബിഎംഎസ് തലശ്ശേരി മേഖലാ ഓഫീസില്‍ അനുസ്മരണ യോഗം നടത്തി. ജില്ലാ പ്രസിഡണ്ട് കെ.പി.ജ്യോതിര്‍മനോജ് അനുസ്മരണ പ്രഭാഷണം നടത്തി. എം.പി.ഗോപാലകൃഷ്ണന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: