കൊച്ചി: ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയിലെ യൂത്ത് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ 24 മുതല്‍ 28 വരെ പരിസ്ഥിതി ഡോക്യൂമെന്ററി സിനിമകളുടെ പ്രദര്‍ശനം നടത്തുന്നു. തിങ്കളാഴ്ച 3 മണിക്ക് ലേക്സൈഡ് കാമ്പസിലെ സ്കൂള്‍ ഓഫ് മറൈന്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ പി.രാജീവ് എംപി ഉദ്ഘാടനം ചെയ്യും. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.രാമചന്ദ്രന് തെക്കേടത്ത്, രജിസ്ട്രാര്‍ ഡോ.ഇ.രാമചന്ദ്രന് എന്നിവര്‍ സംസാരിക്കും. കൊച്ചി കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര വിശിഷ്ടാതിഥിയായിരിക്കും.
വിദ്യാര്‍ത്ഥികള്‍ക്കിടയിലും പൊതുസമൂഹത്തിലും പരിസ്ഥിതി പ്രാധാന്യമുള്ള വിഷയങ്ങളില്‍ പൊതുചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് റീല്‍ എര്‍ത്ത് എന്‍വയോണ്‍മെന്റല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കുസാറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ചിത്രീകരിച്ച വ്യത്യസ്ത ഡോക്യൂമെന്ററികള്‍ ഈ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കും.
ഉദ്ഘാടനത്തിനു ശേഷം നാലുമണിയ്ക്ക് സ്കൂള്‍ ഓഫ് മറൈന്സയന്സ് ഓഡിറ്റോറിയത്തില്‍ ബെന്‍ ഷെഡ് സംവിധാനം ചെയ്ത ട്രോപ്പിക്കല്‍ റെയിന്‍ ഫോറസ്റ്റ് പ്രദര്‍ശിപ്പിക്കും. 25ന് നാലരയ്ക്കു സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ കുമാല്‍ വോറ സംവിധാനം ചെയ്ത ദി പ്ലാസ്റ്റിക് കൗ പ്രദര്‍ശിപ്പിക്കും. 26ന് നാലരക്ക് സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ ഡേവിസ് ഗുഗ്ഗെന്‍ഹെയിം സംവിധാനം ചെയ്ത ആന്‍ ഇന്‍കണ്‍വീനിയന്റ് ട്രൂത്ത് 27ന് നാലരയ്ക്ക് ടീം മാര്ട്ടിന് സംവിധാനം ചെയ്ത ദി മൗണ്ടെയ്ന്‍സ് ഓഫ് മണ്‍സൂണ്‍ . 28ന് നാലരയ്ക്കു ഹൊവാര്‍ഡ് ഹോള്‍ സംവിധാനം ചെയ്ത ഡീപ് സീ എന്നീ ഡോക്യൂമെന്ററികളും പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: