ടോക്കിയോ: ജപ്പാന് പൗരന്മാര്ക്കെതിരേ ചൈനയില്‍ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ജപ്പാന് പ്രധാനമന്ത്രി യോഷിഹികോ നോഡ ആവശ്യപ്പെട്ടു. കിഴക്കന്‍ ചൈന കടലിലെ ദ്വീപ് തര്‍ക്കമാണ് ചൈനീസ് പൗരന്മാര്ക്കെതിരായ അക്രമങ്ങള്‍ക്ക് കാരണം.
പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും എന്നാല്‍ അക്രമങ്ങള്‍ തടയാന്‍ ചൈന നടപടിയെടുക്കേണ്ടതുണ്ടെന്നും നോഡ പറഞ്ഞു. പ്രതിഷേധം നിരവധി ചൈനീസ് നഗരങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് ജപ്പാന് പ്രധാനമന്ത്രിയുടെ പ്രസ്താവന.
ജപ്പാന് നിര്‍മിത കാറുകള്‍ക്കെതിരേ പോലും പലയിടങ്ങളിലും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബെയ്ജിംഗിലെ ജപ്പാന് എംബസിക്ക് മുന്നില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിരുന്നു. ചൈനയിലെ ജപ്പാന് വ്യാപാരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും പ്രതിഷേധം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: