കാസര്‍കോട്: ജില്ലയിലെ കോളനികളിലെ വ്യാജവാറ്റും അമിത മദ്യപാനവും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും കൂടുന്നു. ഇത് അക്രമ വാസനയും വര്ദ്ധിപ്പിക്കുന്നുതുമൂലം കൊലപാതകങ്ങളില്‍ വരെ എത്തുന്നു. കഴിഞ്ഞ ദിവസം കോടോം -ബേളൂറ്‍ പഞ്ചായത്തിലെ മുക്കുഴി പനയാര്‍കുന്ന് കോളനിയില്‍ അമ്മയെയും മകനെയും ഉറക്കത്തില്‍ തലയ്ക്ക് ചുറ്റികകൊണ്ടടിച്ചു കൊന്ന് കെട്ടിതൂങ്ങി മരിച്ച മുക്കുഴി ബാലണ്റ്റെ മരണം മദ്യപാനത്തിനും മാനസിക വിഭ്രാന്തിക്കും അടിമപ്പെട്ടതാണെന്ന് പറയപ്പെടുന്നു. കഴിഞ്ഞ വര്‍ഷം പനയാര്കുന്ന കോളനിക്കടുത്ത പ്രദേശമായ കോളിയാറില്‍ മദ്യപിച്ച് ലക്കുകെട്ട മകന് ഉറങ്ങികിടന്ന അമ്മയെ തലയില്‍ അമ്മിക്കല്ലുകൊണ്ടടിച്ചുകൊന്നിരുന്നു. ഈ സംഭവം അന്വേഷിക്കാനെത്തിയ പോലീസ് വീടിണ്റ്റെ പരിസരത്തുനിന്നും വാഷും അസംസ്കൃത വസ്തുക്കളും കണ്ടെടുത്തിരുന്നു. മലയോരമേഖലകളിലെ സ്കൂളില്‍ വരെ മദ്യപിച്ച് കുട്ടികള്‍ ക്ളാസ്സില്‍ എത്തുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്. മൂലക്കണ്ടം മേഖലയിലും വ്യാജ വാറ്റ് യൂണിറ്റുകള്‍ ശക്തമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവിടെ ആറ് മരണങ്ങളാണ് ഇതുമൂലം സംഭവിച്ചത്. ൩൦ ചെറുകിട യൂണിറ്റുകളായാണ് വ്യാജ ചാരായം ഇവിടെ വില്‍ക്കപ്പെടുന്നത്. മാവുങ്കാലില്‍ നിന്നും അരകിലോമീറ്റര്‍ മാറി ദേശീയ പാതയോട് ചേര്‍ന്നുള്ള ൩൦ ഓളം ചെറുകിട യൂണിറ്റുകളിലാണ് വ്യാജ ചാരായ വില്‍പ്പന പൊടി പൊടിക്കുന്നത്. ദിവസ വേതന ക്കാരായ തൊഴിലാളികളാണ് വ്യാജ ചാരായത്തിനും ലഹരി പദാര്‍ത്ഥങ്ങള്‍ക്കും വേഗത്തില്‍ അടിമകളായി തീരുന്നത്. പഞ്ചായത്തും ആരോഗ്യ വകുപ്പ് അധികൃതരും കുടുംബശ്രീ പ്രവര്‍ത്തകരും ഇതിനെതിരെ നിരവധി തവണ രംഗത്ത് വന്നെങ്കിലും ഒരു ഫലവുമുണ്ടായിട്ടില്ല. മദ്യ വിരുദ്ധ കൂട്ടായ്മകളും പഞ്ചായത്തും ജനപ്രതിനിധികളും ചേര്‍ന്ന് ഇവിടെ സംഘടിപ്പിച്ചിരുന്നു. രാത്രി കാലങ്ങളില്‍ മദ്യപരുടെ ശല്യം മൂലം ജനങ്ങള്‍ക്ക് വഴി നടക്കാന്‍ പറ്റാത്ത അവസ്ഥവരെയുണ്ട്. വ്യാജവാറ്റ് നടക്കുന്ന കോളനികളില്‍ രാവിലെ മുതല്‍ മദ്യപാനവും വഴക്കും നിത്യ സംഭവമാണ്. സ്ഥിരമായ മദ്യപാനം മൂലം അസുഖം വന്ന് തക്കസമയത്ത് ചികിത്സ കിട്ടാതെ മരിച്ചവരും ധാരാളമുണ്ട്്. കോടോം ബേളൂറ്‍ പഞ്ചായത്തിലെ കോളിയാര്‍, പനയാര്കുന്ന്്, കള്ളാര്‍ പഞ്ചായത്തിലെ വീട്ടിക്കോല്‍, ചിറ്റാരിക്കാല്‍, ഒരള, മൂലക്കണ്ടം, ചീമുള്ള്, നെല്ലിക്കാട്ട്, പെരുമ്പള്ളി, പനത്തടി പഞ്ചായത്തിലെ ഓട്ടമല, കാപ്പിത്തോട്ടം, പ്രാന്തര്‍കാവ്, പാണത്തൂറ് എന്നിവിടങ്ങളിലും കള്ളവാറ്റും വില്പനയും നടക്കുന്നതായി പരാതിയുണ്ട്. അനധികൃത വാറ്റ് നടക്കുന്നുണ്ടെന്നറിഞ്ഞിട്ടും ഇവിടങ്ങളിലൊന്നും കാര്യമായ പരിശോധനകള്‍ നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതില്‍ കോളനി കേന്ദ്രീകരിച്ച് വിദേശമദ്യഷാപ്പുകളില്‍ നിന്നും വാങ്ങുന്ന മദ്യം കൂടിയ വിലയ്ക്ക് വില്പന നടത്തുന്നവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: