ചങ്ങനാശ്ശേരി: പടിഞ്ഞാറന്‍ ബൈപ്പാസിന്റെ സ്ഥലമെടുപ്പിനെ സംബന്ധിച്ച് പടനം നടത്തുന്നതിനായി റവന്യൂ, പൊതുമരാമത്ത് അധികൃതരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു സ്ഥലപരിശോധന. ഒരു മാസത്തിനുള്ളില്‍ സ്ഥലപരിശോധന പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിനുശേഷമായിരിക്കും ചങ്ങനാശ്ശേരിയില്‍ യോഗം വിളിക്കുന്നത്. ബൈപ്പാസ് നിര്‍മ്മാണത്തിനായി 57 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. പാലത്തറയില്നിന്നുമാരംഭിക്കുന്ന ബൈപ്പാസ് കോണത്തോട് കോളനി, കുറ്റിശ്ശേരിക്കടവ്, പറാല്‍, വെട്ടിത്തുരുത്ത്, കൊണ്ടൂര്‍ റിസോര്‍ട്ട് എന്നിവിടങ്ങളിലൂടെയാണ് എ.സി. റോഡിലെത്തുന്നത്. എ.സി. റോഡിനും എ.സി. കനാലിലും മുകളിലൂടെ വലിയ പാലം നിര്‍മ്മിക്കും. പടിഞ്ഞാറന്‍ ബൈപ്പാസ് പൂര്‍ത്തിയാകുന്നതോടെ ചങ്ങനാശ്ശേരി നഗരത്തിന് റിംഗ്റോഡും ലഭ്യമാകും. ആദ്യഘട്ടത്തില്‍ ഇരട്ടപ്പാതയാണ് നിര്‍മ്മിക്കുന്നതെങ്കിലും പിന്നീട് നാലുവരിപ്പാതയാക്കുവാനും ഉദ്ദേശ്യമുണ്ട്. പതിനഞ്ച് മീറ്റര്‍ വീതിയിലാണ് ബൈപ്പാസ് നിര്‍മ്മാണം നടക്കുന്നത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: