ചാന്നാനിക്കാട്: ചാന്നാനിക്കാട് സ്വാമി വിവേകാനന്ദ പബ്ലിക് സ്കൂളില്‍ പനച്ചിക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള അഞ്ചാം വാര്‍ഡ് ആരോഗ്യശുചിത്വ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നേത്രദാന പക്ഷാചരണ ക്യാമ്പ് നടത്തി. സ്കൂള്‍ ക്ഷേമസമിതി പ്രസിഡന്റ് നാരായണനാചാരി അദ്ധ്യക്ഷത വഹിച്ച യോഗം പനച്ചിക്കാട് പഞ്ചായത്ത് അംഗം പി.കെ. രാജശേകരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ വികസന സമിതി വൈസ് പ്രസിഡന്റും പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് അംഗവുമായ ഡോ. ഇ.കെ. വിജയകുമാര്‍ കണ്ണ് ദാനം ചെയ്തുകൊണ്ടുള്ള സമ്മതപത്രം കൈമാറി. ഒപ്റ്റോമെന്ട്രിസ്റ്റ് സുമ കുട്ടികള്‍ക്കുവേണ്ടി നേത്രദാന ബോധവല്‍ക്കരണ ക്ലാസ് നടത്തി.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പൊന്നമ്മ എം.കെ., ജീനിയര്‍ ഇന്‍സ്പെക്ടര്‍ അനൂപ് കുമാര്‍ കെ.സി., പ്രിന്‍സിപ്പാള്‍ വി.കെ. ഉണ്ണികൃഷ്ണന്, ഹെഡ്മാസ്റ്റര് പാര്‍വ്വതി ഇ.വി. എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: