വാഴൂര്‍: തീര്‍ത്ഥപാദാശ്രമത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ”വിദ്യാധിരാജാ ചാരിറ്റബിള്‍ ട്രസ്റ്റ്” ന്റെ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഡോ. റ്റി.കെ. രാധാകൃഷ്ണന് ഉണ്ണിത്താന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആരോഗ്യകേരളം പാലിയേറ്റീവ് കെയര്‍ പ്രോജക്ട്, കോട്ടയം മെഡിക്കല്‍ ഓഫീസര്‍ ഡോ. അഞ്ജു മറിയം ജോണ്‍ ക്ലാസ്സെടുത്തു. രോഗികള്‍ക്ക് സഹതാപമല്ല അവരോടുള്ള ഐക്യദാര്‍ഢ്യം ആണ് വേണ്ടതെന്ന് അവര്‍ വിശദമാക്കി. സര്‍ക്കാറിന്റെ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പോളിസിയുമായി സഹകരിച്ച് പഞ്ചായത്തിന്റെ സഹായത്തോടെ ഈ രംഗത്ത് സാന്ത്വനപരിചരണത്തിന് തയ്യാറാകാന്‍ അവര്‍ യുവാക്കളെ ആഹ്വാനം ചെയ്തു. ശ്രീമദ് ഗരുഢധ്വജാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ സ്വാഗതവും ശ്രീ ശിവരാമ പണിക്കര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: