കോട്ടയം: വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുന്ന സംഘം സഞ്ചരിച്ച ബസ്സ് കടയിലേക്ക് പാഞ്ഞുകയറി വിദ്യാര്‍ത്ഥിനികളടക്കം 41 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ നാലരയോടുകൂടി കാണക്കാരിയിലാണ് സംഭവം. അമലഗിരി ബി.കെ. കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ വയനാട്ടില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്നു.
ബസ്സ് നിയന്ത്രണം വിട്ട് കാണക്കാരി കവലയ്ക്ക് സമീപമുള്ള ജീസ് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടം അറിഞ്ഞ് ഓടിക്കൂടിയവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഹൈവേ പോലീസ് ഏറ്റുമാനൂര്‍, കുറവിലങ്ങാട് പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആയാംകുടി രേവതി വിലാസത്തില്‍ രേവതി (20), നീറിക്കാട് പ്രശാന്ത് ഭവനില്‍ പാര്‍വ്വതി (20), തെള്ളകം പൊടിമറ്റത്തില്‍ അഞ്ജലി (19), പൂവരണി കൊല്ലം പറമ്പില്‍ ജിബി (21), കുറുമുള്ളൂര്‍ നടുക്കുതടത്തില് ചിത്തിര (19), കാണക്കാരി കുറ്റിക്കാട് റിങ്കു (19), പാദുവ കരുമ്പിക്കാട്ട് ശരണ്യ (20), മാങ്ങാനം ഇഞ്ചിക്കാലായില് ശ്യാമിലി (20), വടവാതൂര്‍ തെമ്പകശ്ശേരിയില് ജെസി (20), കടപ്പൂര് വാര്യത്ത് അര്‍ച്ചന (21), അതിരമ്പുഴ ആദികുളങ്ങര ഗ്രീന്‍സ് (19), ആയാംകുടി ഐക്കര പറമ്പില്‍ അനുമോള്‍ (20), കപിക്കാട് എറ്റിക്കര പറമ്പില്‍ സൂര്യ (22), കല്ലറ മാമല ശരണ്യ (20), മറ്റക്കര കാവില്‍ താഴെ ചിത്ര (20), അമലഗിരി പുത്തന്‍പറമ്പില്‍ റോസമ്മ ജോസഫി (47), ബസ്സിന്റെ ഡ്രൈവര്‍മാരായ അടിച്ചിറ ഓടയ്ക്കല്‍ ഷാഹിദ് (37), അടിച്ചിറ പുല്ലത്തില്‍ ചെറിയാന് എന്നിവരെ മെഡിക്കല്‍ കോളേജിലും അദ്ധ്യാപികമാരായ മെറിളില്, ഫിലോമിന എന്നിവരുള്‍പ്പെടെ 23 വിദ്യാര്‍ത്ഥിനികളെ തെള്ളകത്തെ സ്വകാര്യ ആശുപത്രയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. 45 പേരാണ് ബസ്സിലുണ്ടായിരുന്നത്. കഴിഞ്ഞ പത്താം തീയതിയാണ് ഇവര്‍ വിനോദ യാത്രയ്ക്ക് പുറപ്പെട്ടത്. എക്കണോമിക്സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥിനികളാണിവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: