സന: യെമനിലെ അമേരിക്കന്‍ എംബസിക്ക് നേരെയും ആക്രമണം. സനയില്‍ സ്ഥിതിചെയ്യുന്ന അമേരിക്കന്‍ എംബസിയിലേക്ക് അമേരിക്കന്‍ വിരുദ്ധ പ്രകടനക്കാര്‍ ഇരച്ചുകയറി. പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു. വെടിവെപ്പില്‍ ജീവഹാനി സംഭവച്ചതായി വിവരമില്ല.
പ്രവാചകനെ അധിക്ഷേപിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് യുഎസ് എംബസിക്ക് നേരെ ആക്രമണം. സംഭവത്തില്‍ എംബസിയിലെ വാഹനങ്ങള്‍ തീവച്ചു. ആക്രമണത്തിന് അയവുവന്നിട്ടില്ല. കഴിഞ്ഞ ദിവസം ലിബിയയിലെ അമേരിക്കന്‍ എംബസി ആക്രമണത്തില്‍ യുഎസ് സ്ഥാനപതി കൊല്ലപ്പെട്ടിരുന്നു. വിവാദസിനിമക്കെതിരെ ഈജിപ്തിലും അമേരിക്കന്‍ എംബസിക്ക് നേരെ ആക്രമണമുണ്ടായിരുന്നു.
ആക്രമണം വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങളിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷ ഏര്‍പ്പെടുത്തിയ ശേഷവും ആക്രമണങ്ങള്‍ തുടരുന്നത് കനത്ത ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: