കോട്ടയം: എന്‍. ജി. ഒ. അസോസിയേഷന്റെ 38 ാം ജില്ലാ സമ്മേളനം 14, 15 തിയ്യതികളില്‍ കോട്ടയത്ത് നടത്തുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 10ന് ജില്ലാ പ്രസിഡന്റ് ബി മോഹനചന്ദ്രന് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ സെക്രട്ടറി രഞ്ചു കെ മാത്യു വാര്‍ഷിക റിപോര്‍ട്ടും ഖജാന്‍ജി കെ ഡി പ്രകാശന് വരവു ചെലവ് കണക്കുകളും അവതരിപ്പിക്കും. മൂന്നിന് പ്രകടനം, കലക്ടറേറ്റ് പരിസരത്തു നിന്നാരംഭിച്ച് തിരുനക്കരയില്‍ അവസാനിക്കും. നാലിന് തിരുനക്കര മൈതാനത്തു നടക്കുന്ന പൊതുസമ്മേളനം കെ. പി. സി. സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡി. സി. സി. പ്രസിഡന്റ് കുര്യന് ജോയി അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് മുഖ്യപ്രഭാഷണം നടത്തും. 15ന് രാവിലെ 9.30ന് കെ. പി. എസ്, മേനോന് ഹാളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഗ്രാമവികസനമന്ത്രി കെ സി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. 11ന് നടത്തുന്ന പ്രതിനിധി സമ്മേളനം അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കോട്ടാത്തല മോഹനന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി മോഹനചന്ദ്രന് അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് ് സംഘടനാ ചര്‍ച്ച. അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ വി മുരളി ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് മാത്യു അധ്യക്ഷത വഹിക്കും. മൂന്നിന് നടക്കുന്ന ട്രേഡ് യൂനിയന്‍ സുഹൃദ് സമ്മേളനം ആന്റോ ആന്റണി എം. പി ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് കെ ശബരിനാഥ് അധ്യക്ഷത വഹിക്കും. അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം ജോസഫ് വാഴയ്ക്കന് എം. എല്‍. എ. ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഓഡിറ്റര്‍ ഒ എം മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് ബി മോഹനചന്ദ്രന്, ജില്ലാ സെക്രട്ടറി രഞ്ചു കെ മാത്യു, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ആര് കൃഷ്ണകുമാര്‍, സ്വാഗതസംഘം വൈസ് ചെയര്മാന് സോജോ തോമസ്, ജോയിന്റ് കണ്‍വീനര്‍മാരായ പി എം ജോസഫ്, സന്തോഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: