മോസ്കോ: റഷ്യയുടെ തലസ്ഥാനമായ മോസ്കോയ്ക്കു സമീപം വസ്ത്രനിര്‍മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 14 തൊഴിലാളികള്‍ മരിച്ചു. മോസ്കോയില്‍ നിന്നു നൂറു കിലോമീറ്റര്‍ അകലെ യെഗോരൈവ്സ്ക് നഗരത്തിലെ മൂന്നു നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിക്കാണ് തീപിടിച്ചത്.
മരിച്ച മുഴുവന്‍ തൊഴിലാളികളും വിയറ്റ്നാം സ്വദേശികളാണെന്ന് അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്നും സംഭവത്തേക്കുറിച്ച് അന്വേഷണത്തിനു ഉത്തരവിട്ടതായും അധികൃതര്‍ വ്യക്തമാക്കി.
റഷ്യയില്‍ ഏകദേശം 50 ലക്ഷം അനധികൃത കുടിയേറ്റ തൊഴിലാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. മിക്ക ഫാക്ടറികളിലും തൊഴിലാളികളെ മുറികള്‍ക്കുള്ളില്‍ പൂട്ടിയിട്ടാണ് പണിയെടുപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: