മാഹി: പന്തക്കലില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബെറിഞ്ഞ സംഭവത്തിന് പിന്നില്‍ മതതീവ്രവാദി സംഘമെന്ന് സൂചന. ചൊവ്വാഴ്ച രാത്രി ൧൦.൩൦ മണിയോടെയാണ് പള്‍സര്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം പന്തക്കല്‍ വയലില്‍ പീടികക്കടുത്ത ബസ് ഷെല്‍ട്ടറില്‍ ഇരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബെറിഞ്ഞത്. ബോംബേറില്‍ സാരമായി പരിക്കേറ്റ കുനിയില്‍ ജിഷിന് (൨൬), ജിത്തു (൨൬) എന്നിവരെ പള്ളൂറ്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശ്ശേരി ഭാഗത്ത് നിന്നെത്തിയ സംഘം ബോംബെറിഞ്ഞ് അതേ ഭാഗത്തേക്ക് തന്നെ ബൈക്കോടിച്ച് രക്ഷപ്പെടുകയായിരുന്നു. അത്യുഗ്ര സ്ഫോടന ശേഷിയുള്ള ബോംബാണ് സംഘം എറിഞ്ഞതെന്ന് പരിസരവാസികള്‍ പറയുന്നു. സ്ഫോടനശബ്ദം പരിസരവാസികളെ പരിഭ്രാന്തരാക്കി. വിവരമറിഞ്ഞെത്തിയ പന്തക്കല്‍ സ്റ്റേഷന് എസ്ഐമാരായ ഷണ്മുഖം, കലൈ പെരുമാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബോംബിണ്റ്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും കേസെടുത്ത് അന്വേഷണമാരംഭിക്കുകയും ചെയ്തു. പന്തക്കല്‍ പ്രദേശത്ത് അനധികൃതമായി ആരംഭിച്ച ഒരു മുസ്ളിം ആരാധനാലയവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ബിജെപിയും അനധികൃതമായ ആരാധനാലയത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ബോംബേറിന് പിന്നില്‍ മതതീവ്രവാദികളാണെന്ന സംശയമുണര്‍ന്നത്. സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തി പ്രതികളെ ഉടന്‍ നിയമത്തിണ്റ്റെ പരിധിയില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബിജെപി മാഹി മേഖലാ കമ്മറ്റി പന്തക്കല്‍ പോലീസില്‍ പരാതി നല്കി. സമീപകാലത്തായി മാഹി മേഖലയില്‍ മതതീവ്രവാദ പ്രവര്‍ത്തനം ശക്തിപ്രാപിച്ച് വരുന്നതായും വിദേശപണവും പോപ്പ്. ഫ്രണ്ട്, സിമി പോലുള്ള നിരോധിത സംഘടനകളുമാണ് ഇതിന് പിന്നിലെന്നും ഇതേക്കുറിച്ചൊക്കെ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: