കണ്ണൂറ്: മതഭീകരരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാവ് സുധാകരണ്റ്റെ നിലപാട് അത്യന്തം പ്രതിഷാധാര്‍ഹവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് പ്രസ്താവിച്ചു. പാക്ക് സഹായത്തോടെ രാജ്യത്ത് ഭീകര പ്രവര്‍ത്തനം നടത്തുന്ന കൊടും ഭീകരരെ എല്ലാ അര്‍ത്ഥത്തിലും സഹായിക്കുന്ന സമീപനമാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പാര്ലമെണ്റ്റംഗം കൂടിയായ കെ.സുധാകരണ്റ്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. മുസ്ളീം വോട്ട് കൗശലപൂര്‍വ്വം കരസ്ഥമാക്കുന്നതിണ്റ്റെ ഭാഗമായി കേസിലുള്‍പ്പെടുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് സ്റ്റേഷനില്‍ നിന്നും സുധാകരന് മോചിപ്പിച്ച നിരവധി സംഭവങ്ങളുണ്ട്. യാതോരു പ്രകോപനവുമില്ലാതെ ജില്ലയില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുന്നതിണ്റ്റെ ഭാഗമായിട്ടാണ് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ നിപരപരാധിയായ എ.ബി.വി.പി പ്രവര്‍ത്തകനായ സച്ചിനെ കൊലപ്പെടുത്തിയത്. സര്‍വ്വകക്ഷി നേതാക്കള്‍ കൊല്ലപ്പെട്ട ദിവസം തന്നെ സച്ചിണ്റ്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ തയ്യാറായെങ്കിലും, സ്ഥലത്തെ നേതാക്കളുടെയും, ജനങ്ങളുടെയുംപ്രതിഷേധം അതിശക്തമായി ഉയര്‍ന്നപ്പോള്‍ മാത്രമാണ് ആറ് ദിവസത്തിന് ശേഷം കെ.സുധാകരന് പ്രസ്തുത വീട്ടിലേക്ക് പോകാന്‍ തയ്യാറായത്. സാമുദായിക കലാപം സൃഷ്ടിക്കാന്‍ കൊല നടത്തിയ മതഭീകരരെ തളളിപ്പറയാനോ സംഭവത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കാനോ തയ്യാറാകാത്ത സ്ഥലം എം.പി കൂടിയായ സുധാകരന് ആര്.എസ്.എസി നെയും, ബി.ജെ.പി.യേയും കുറ്റപ്പെടുത്താന്‍ തയ്യാറായത് തീവ്രവാദികളെ വെളളപൂശുന്നതിണ്റ്റെ ഭാഗമായാണ്. സി.പി.എം, ബി.ജെ.പി ഓഫീസുകള്‍ ആക്രമിച്ച് തകര്‍ക്കുകയും കൊടിയും കൊടിമരങ്ങളും നശിപ്പിക്കുകയും ചെയ്തുകൊണ്ട് പോപ്പുലര്‍ഫ്രണ്ട് ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമിച്ചത്. പ്രതികളെ പോലീസ് പിടികൂടിയത് കൊണ്ട് മാത്രമാണ് ജില്ലയില്‍ വാന്‍ രാഷ്ട്രീയ സംഘര്‍ഷം ഒഴിവായത് – എക്കാലവും രാഷ്ട്രീയ സംഘര്‍ഷത്തിലൂടെ മുതലെടുപ്പ് നടത്തി ലാഭം കൊയ്ത പാരമ്പര്യമാണ് സുധാകരന്. വീണ്ടും സംഘര്‍ഷമുണ്ടാക്കാനുളള പോപ്പുലര്‍ ഫ്രണ്ടിണ്റ്റെ ശ്രമം പരാജയപ്പെട്ടതിലുളള സ്വാഭാവികമായ നിരാശയും ദുഃഖവുമാണ്, ബി.ജെ.പി ക്കെതിരെ തിരിയാന്‍ കെ.സുധാകരനെ പ്രേരിപ്പിച്ചത്. തകര്‍ക്കപ്പെട്ട സി.പി.എം-ബി.ജെ.പി ഓഫീസുകള്‍ ഇരു നേതാക്കളും സന്ദര്‍ശിക്കുന്നതില്‍ ലജ്ജ തോന്നിയ സുധാകരന് സി.പി.എമ്മിണ്റ്റെ പിന്‍ബലത്തില്‍ ൪ വര്‍ഷം കോണ്‍ഗ്രസ്സ് ഭരണം നടത്തിയപ്പോള്‍ മാര്കിസിസ്റ്റുകാരാല് കൊലചെയ്യപ്പെട്ട ൧൯ സഹപ്രവര്‍ത്തകരുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് എന്താണ് തോന്നിയതെന്ന് വ്യക്തമാക്കണം. സി.പി.എംകാരുടെ എല്ലാ ഫാസിസ്റ്റ് നടപടിയേയും നേരിട്ട പാരമ്പര്യമാണ് ആര്.എസ്.എസ് – ബി.ജെ.പി പ്രസ്ഥാനങ്ങള്‍ക്കുളളത്. ഇതിണ്റ്റെ ഭാഗമായി ജീവന് നല്‍കേണ്ടി വന്ന ജയകൃഷ്ണന് ഉള്‍പ്പെടെയുളള ബലിദാനികളെ ബി.ജെ.പിക്കും ആര്.എസ്.എസിനും വിസ്മരിക്കാന്‍ കഴിയില്ല. എന്നാല്‍ സി.പി.എം കാരാല് കൊല ചെയ്യപ്പെട്ട ൧൯ സഹകപ്രവര്‍ത്തകരുടെ കേസുകള്‍ മാര്‍കിസിസ്റ്റ് പാര്‍ട്ടിയുമായി രഹസ്യധാരണയുണ്ടാക്കി സ്വന്തം പാര്‍ട്ടിക്കാരായ സാക്ഷികളുടെ മൊഴിമാറ്റി പറയിച്ച് കേസ് കോടതിയില്‍ തോറ്റു കൊടുക്കുന്നതില്‍ സുധാകരണ്റ്റെ പങ്ക് കോണ്‍ഗ്രസ്സിനകത്ത് വാന്‍ കലാപം സൃഷ്ടിച്ചിരുന്നു. ഒരു ഭാഗത്ത് മാര്‍കിസിസ്റ്റ് വിരുദ്ധ പ്രസംഗം-മറുഭാഗത്ത് സി.പി. എം നേതാക്കളുമായി സുധാകരണ്റ്റെ രഹസ്യ ബന്ധം ഇവ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പലവട്ടം പരസ്യമായി വെളിപ്പെടുത്തയിരുന്നുതണ്റ്റെ സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടി സഹപ്രവര്‍ത്തകരെപ്പോലും ബലികൊടുക്കാന്‍ തയ്യാറായ സുധാകരണ്റ്റെ ബി.ജെ.പി -ആര്.എസ്.എസ് വിരുദ്ധ പ്രസംഗവും പ്രസ്താവനയും ജനങ്ങള്‍ തിരിച്ചറിയുമെന്നതില് സംശയിക്കേണ്ടതില്ലെന്നും രഞ്ചിത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: