കോട്ടയം: സ്ക്കൂളുകളില്‍ കമ്പ്യൂട്ടറുകളുടെ തകരാറുകള്‍ പരിഹരിക്കാനും കംമ്പ്യൂട്ടറുകള്‍ നെറ്റ് വര്‍ക്ക് ചെയ്യാനും വിദഗ്ധരായ കുട്ടി എന്‍ജിനീയര്‍മാര്‍ വരുന്നു.ഐടി അറ്റ് സ്ക്കൂളിണ്റ്റെ നേതൃത്വത്തില്‍ ആണ് തെരഞ്ഞെടുത്ത പത്താം ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി പരിശീലനം നല്‍കുന്നത്. കംമ്പ്യൂട്ടറിലെ ഹാര്ഡ്വെയര് ഘടകങ്ങള്‍ വിവിധതരം പോര്‍ട്ടുകള്‍ ,മെമ്മറികള്‍ ആഡ് ഓണ്‍ കാര്‍ഡുകള്‍ ,ബൂട്ടിംഗ്, സിസ്റ്റം കോണ്ഫിഗറേഷന് ഐപി അഡ്രസ് നെറ്റ് വര്‍ക്കിംഗ് , വയര്‍ലെസ് നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ മേഖലകളിലാണ് കുട്ടികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുന്നത്.ജില്ലയിലെ സ്ക്കൂളുകളിലെ പത്താം സ്റാറാന്ഡേര്ഡിലെ ഓരോ ഡിവിഷനില്‍ നിന്നും ഒരു കുട്ടിയെ വീതം തെരഞ്ഞടുത്ത് പരിശീലനം നല്‍കും.സെപ്റ്റംബര്‍ 15 ന് ജില്ലയില്‍ 38 കേന്ദ്രങ്ങളില്‍ വച്ച് 750 കുട്ടി എന്‍ജിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കും. അടുത്ത ഘട്ടത്തില്‍ സെപ്റ്റംബര്‍ 22 മുതല്‍ ശനിയാഴ്ച്ചകളില്‍ കുട്ടി എന്‍ജിനീയര്‍മാര്‍ അവരുടെ സ്ക്കൂളിലെ പത്താം സ്റാറാന്ഡേര്ഡില് പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും പരിശീലനം നല്‍കും .സ്വതന്ത്ര സോഫ്റ്റ്വെയറിനെ കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്കുന്ന പരിപാടികളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് ഐടി അറ്റ് സ്ക്കൂള് ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.ജയകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: