ശാസ്താംകോട്ട: സര്‍ക്കാര്‍ സ്കൂള്‍ എംബ്ലത്തിലെ വിളക്കും വീണയും നീക്കം ചെയ്യാനുള്ള വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. എംബ്ലത്തില്‍ നിന്നും വീണയും വിളക്കും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുസ്ലീ തീവ്രവാദ സംഘടനകള്‍ പ്രിന്‍സിപ്പലിനെ സ്കൂളിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മുസ്ലീംലീഗ് ജില്ലാ നേതൃത്വം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് ഇക്കാര്യം രേഖാമൂലം ആവശ്യപ്പെടുകയുമായിരുന്നു.
മൈനാഗപ്പള്ളി എല്‍വിഎച്ച്എസിലാണ് സംഭവം. 1998ലാണ് സ്കൂള്‍ എംബ്ലം അധ്യാപകരും പിടിഎ കമ്മറ്റിയും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത് പുറത്തിറക്കിയത്. 99ല്‍ സ്കൂള്‍ കര്‍ട്ടനിലാണ് ഇത് ആദ്യമായി പ്രിന്റ് ചെയ്തത്. 2004 മുതല്‍ സ്കൂള്‍ യുവജനോത്സവ സര്‍ട്ടിഫിക്കറ്റുകളില്‍ ഈ എംബ്ലമായിരുന്നു. പിന്നീട് 2011-12 മുതലുള്ള സ്കൂള്‍ ഐഡന്റിറ്റി കാര്‍ഡിലും പിന്നീട് സ്കൂള്‍ ടീഷര്‍ട്ടിലും യൂണിഫോമിലും ബല്‍റ്റിലും എംബ്ലം പ്രിന്റ് ചെയ്യാന്‍ തുടങ്ങി.
എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് മൈനാഗപ്പള്ളി മുസ്ലീം പള്ളിയിലേക്ക് സ്ഥലംമാറി വന്ന മുഹമ്മദ് നൗഫല്‍ എന്ന എന്‍ഡിഎഫുകാരനായ മുസലിയാര്‍ ഈ എംബ്ലത്തിനെതിരെ രംഗത്തു വരികയായിരുന്നു. സ്കൂള്‍ യൂണിഫോമിലെ എംബ്ലമുള്ള ടീ ഷര്‍ട്ടിട്ട് മതപഠനത്തിന് വന്ന കുട്ടികളെ മുസലിയാര്‍ പള്ളിയില്‍ നിന്നും ഇറക്കിവിട്ടു. തുടര്‍ന്ന് പ്രദേശത്തുള്ള മുസ്ലീം തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള യുവാക്കളെ സംഘടിപ്പിച്ച് സ്കൂളിലെത്തി അധ്യാപകരെയും പ്രധാന അധ്യാപകനെയും ഭീഷണിപ്പെടുത്തി. എംബ്ലം പിന്‍വലിച്ചില്ലെങ്കില്‍ മുഴുവന്‍ മുസ്ലീം കുട്ടികളെയും സ്കൂളില്‍ നിന്നു മാറ്റുമെന്നും മുസലിയാര്‍ പരസ്യമായി അറിയിച്ചുവത്രെ. ഇതേതുടര്‍ന്ന് മുസ്ലീം സമുദായക്കാരിയായ സ്കൂള്‍ ഹെഡ്മിസ്ട്രസും മുസ്ലീം അധ്യാപകരും അടക്കമുള്ളവര്‍ മുസലിയാരുടെ വര്‍ഗീയ നിലപാടിനെതിരെ രംഗത്തുവന്നതോടെ സംഘര്‍ഷാവസ്ഥയായി. ഇതിനിടെ മുസലിയാര്‍ക്ക് പിന്തുണയുമായി പ്രദേശത്തെ മുസ്ലീംലീഗ് നേതൃത്വം രംഗത്തുവന്നു.
പ്രദേശത്തെ മുസ്ലീംലീഗ് നേതാവായ കാരാളി വൈ.എ. സമദ് എംബ്ലം മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലം ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്കി. തുടര്‍ന്ന് കഴിഞ്ഞദിവസം സ്കൂള്‍ എച്ച് എമ്മിനെ ഡിഡി ഓഫീസില്‍ വിളിപ്പിച്ച് വിവരങ്ങള്‍ ആരാഞ്ഞു. വ്യാപകമായ പ്രതിഷേധമുണ്ടെങ്കില്‍ എംബ്ലം പിന്‍വലിക്കണമെന്ന് ഡിഡി സ്കൂള്‍ എച്ച്എമ്മിനോട് ആവശ്യപ്പെട്ടുവത്രെ. കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന മൈനാഗപ്പള്ളിയില്‍ വര്‍ഗീയവിഷം തുപ്പുന്ന ഈ നടപടി വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദത്തിന് മുന്നില്‍ വിദ്യാഭ്യാസ വകുപ്പ് മുട്ടുകുത്തുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സ്കൂള്‍ അധ്യാപകര്‍ ഒന്നടങ്കം മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: