Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി മെട്രോ: നൂതന സാങ്കേതികവിദ്യയെക്കുറിച്ച്‌ പഠിക്കാന്‍ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2012, 10:43 pm IST
in Ernakulam

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണത്തില്‍ ഏറ്റവും നൂതനസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതു സംബന്ധിച്ചു പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ പുതിയ സമിതിക്കു രൂപം നല്‍കി. ഡല്‍ഹി, ബാംഗളൂര്‍, ചെന്നൈ മെട്രോകളില്‍ ഉപയോഗിക്കുന്നതും അതിനേക്കാള്‍ നവീനവുമായ സാങ്കേതിക വിദ്യകളെക്കുറിച്ചു പഠിക്കാനാണ്‌ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്‌ (കെഎംആര്‍എല്‍) ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം നാലംഗ പ്രത്യേക സമിതിയെ തെരഞ്ഞെടുത്തത്‌. കൊച്ചി മെട്രോയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ യോഗം സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. പുനസംഘടിപ്പിച്ച ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രഥമയോഗമാണ്‌ ഇന്നലെ കൊച്ചിയില്‍ നടന്നത്‌.

കെഎംആര്‍എല്‍ മാനേജിംഗ്‌ ഡയറക്ടര്‍ ഏല്യാസ്‌ ജോര്‍ജിന്റെ നേതൃത്വത്തിലാകും നൂതന സാങ്കേതിക വിദ്യയെക്കുറിച്ചു പഠിക്കാനുള്ള സമിതി പ്രവര്‍ത്തിക്കുക. ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നു ഡിഎംആര്‍സി ഡയറക്ടര്‍ ജിതേന്ദ്ര ത്യാഗി, എ.കെ ഗുപ്ത, ജില്ലാ കളക്ടര്‍ പി.ഐ ഷേക്പരീത്‌ എന്നിവരാണ്‌ മറ്റു അംഗങ്ങള്‍. ഡല്‍ഹിയുള്‍പ്പടെ വിവിധ മെട്രോകളില്‍ സന്ദര്‍ശനം നടത്തുന്ന സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. ഭാവിയില്‍ കൊച്ചിയുടെ വികസനത്തെ മുന്നില്‍ക്കണ്ട്‌ പുത്തന്‍ സാങ്കേതികസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യതയെക്കുറിച്ചാകും സമിതി പഠനം നടത്തുകയെന്നു കെഎംആര്‍എല്‍ ചെയര്‍മാന്‍ ഡോ.സുധീര്‍ കൃഷ്ണ പറഞ്ഞു.

എം.ഡിയുടെയും മറ്റു ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളുടെയും അധികാരങ്ങളെ സംബന്ധിച്ചു വ്യക്തത വരുത്തുന്നതിനു നാലംഗസമിതിയെ യോഗം ചുമതലപ്പെടുത്തി. മാനേജിംഗ്‌ ഡയറക്ടര്‍ക്കു പുറമേ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.പി ജോയ്‌, ബാംഗളൂര്‍ മെട്രോ ഡയറക്ടര്‍ ഡി.ഡി പഹൂജ, ജിതേന്ദ്ര ത്യാഗി എന്നിവരും കമ്മിറ്റിയിലുണ്ട്‌.

മാറിയ സാഹചര്യത്തില്‍ കൊച്ചി മെട്രോയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചു ഉടന്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യും. 1995 ല്‍ നിശ്ചയിച്ച റൂട്ടാണ്‌ ആദ്യഘട്ടത്തില്‍ നടപ്പാക്കുക. എന്നാല്‍ ഭാവിയില്‍ കൊച്ചി നഗരത്തിന്റെ വികസനസാധ്യതകള്‍ കൂടി പരിഗണിച്ചു ഇതു കൂടുതല്‍ വിപുലപ്പെടുത്തണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ്‌ ശുപാര്‍ശ. നെടുമ്പാശേരി വിമാനത്താവളത്തിലേക്കും കാക്കനാട്ടേക്കും മെട്രോ നീട്ടണമെന്ന ആവശ്യം ശക്തമായിരുന്നു.

ഡിഎംആര്‍സിയുമായി ധാരണാപത്രം ഒപ്പിടുന്നതു സംബന്ധിച്ചു ഒക്ടോബറില്‍ ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം തീരുമാനമെടുക്കുമെന്നു യോഗത്തിനു ശേഷം ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍ അറിയിച്ചു. ധാരണാപത്രം ഒപ്പിടുന്നതു വൈകുന്നതു പദ്ധതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. മെട്രോയുടെ ലോഗോ സംബന്ധിച്ചു തര്‍ക്കങ്ങളൊന്നുമില്ല. പദ്ധതിക്കുവേണ്ടി സ്വകാര്യ പങ്കാളിത്തം തേടുന്നതിനെക്കുറിച്ചു ഇതുവരെ ആലോചനയില്ല.

കൊച്ചി മെട്രോയെ ജലഗതഗാത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതുള്‍പ്പടെയുള്ള സാധ്യതകളെക്കുറിച്ചു എമര്‍ജിംഗ്‌ കേരളയില്‍ നിര്‍ദേശമുണ്ടായാല്‍ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.