ഹോങ്കോങ്ങ്: അല്‍ഖ്വയ്ദ ഉപമേധാവി അബുയഹ്യ അല്‍-ലിബി മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടതായി അല്‍ഖ്വയ്ദ നേതാവ് അയമന്‍ അല്‍-സവാഹിരി സ്ഥിരീകരിച്ചു. വേള്‍ഡ് ട്രേയ്ഡ് സെന്റര്‍ തകര്‍ക്കപ്പെട്ടതിന്റെ പതിനൊന്നാം വാര്‍ഷിക ദിനത്തില്‍ അല്‍ഖ്വയ്ദ പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
പാക്കിസ്ഥാനിലെ വസീരിസ്ഥാനില്‍ ജൂണ്‍ നാലിനുണ്ടായ വ്യോമാക്രമണത്തിലാണ് യഹ്യ കൊല്ലപ്പെട്ടതെന്ന് 42 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നു. മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സവാഹിരി ഒരു വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. അല്‍ഖ്വയ്ദയുടെ മുഖ്യ ആസൂത്രകനാണ് ലിബി. ഒസാമ ബിന്‍ലാദന്റെ വധത്തിന് ശേഷം അല്ഖ്വയ്ദക്കേറ്റ രണ്ടാമത്തെ തിരിച്ചടിയാണ് ലിബിയുടെ മരണം.
അള്ള ഷെയ്ക് അബു യഹ്യയില്‍ കരുണ കാണിക്കും. യഹ്യയുടെ കഴിവില്‍ കൂടുതല്‍ പേര് ആകൃഷ്ടരാകും. യഹ്യയുടെ രക്തസാക്ഷിത്വത്തില്‍ അഭിമാനിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് വീഡിയോയിലുള്ളത്. അറബി ഭാഷയിലുള്ള വീഡിയോ മൊഴിമാറ്റം നടത്തിയാണ് കാണിച്ചത്.
തിങ്കളാഴ്ചയാണ് വീഡിയോ ജിഹാദിസ്റ്റ് ഫോറത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് യുഎസ് മോണിറ്റര്‍ വകുപ്പ് അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ സവാഹിരി ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഒബാമ നുണയനാണെന്നും മുസ്ലീങ്ങളെ വഞ്ചിക്കുകയാണെന്നും സവാഹിരി വീഡിയോയില്‍ പറയുന്നുണ്ട്. ഒരുവര്‍ഷം മുമ്പ് പാക്കിസ്ഥനില്‍ നിന്ന് അല്‍ഖ്വയ്ദ തട്ടിക്കൊണ്ടുപോയ മുതിര്‍ന്ന അമേരിക്കന്‍ വക്താവ് മാരന് വെയ്ന്സ്റ്റീനെക്കുറിച്ചും സവാഹിരി പറയുന്നുണ്ട്. ഉറുദു, അറബി, പാഷ്ഠോ തുടങ്ങിയ ഭാഷകളിലും സവാഹിരിയുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: