സനാ: അല്‍ ഖ്വയ്ദ തീവ്രവാദ സംഘടനയുടെ നേതൃനിരയിലെ രണ്ടാമനായ സെയ്ദ് അല്‍ ഷിഹ്റിയെ വധിച്ചതായി യെമന്‍ സര്‍ക്കാര്‍. അറേബ്യന്‍ മേഖലയിലെ അല്‍ ക്വയ്ദയുടെ പ്രബല നേതാവാണ് ഷിഹ്റി. ദക്ഷിണ യെമനിലെ ഹദര്‍മൗത്ത് മേഖലയില്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഷിഹ്റിയെ വധിച്ചതെന്ന് യെമന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഷിഹ്റിയുടെ അംഗരക്ഷകരായ ആറു അല്‍ ഖ്വയ്ദ ഭീകരരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. അതേസമയം, യുഎസിന്റെ പൈലറ്റില്ലാ വിമാനം നടത്തിയ ആക്രമണത്തിലാണ് ഷിഹ്റി കൊല്ലപ്പെട്ടതെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: